കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ രൂപംമാറും; സൂചന നല്‍കി അമിത് ഷാ

Google Oneindia Malayalam News

ദില്ലി; ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ എന്തു സംഭവിക്കും. രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ലെന്ന് പറയുന്ന പ്രതിപക്ഷ നേതാക്കളുണ്ട്. കശ്മീരിന്റെ ഭാവി രാജ്യസുരക്ഷയില്‍ പ്രധാനമാണ്. ബിജെപി അധികാരത്തിലെത്തിയാല്‍ കശ്മീരില്‍ എന്ത്് മാറ്റമാണ് വരുത്തുക എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറയുന്നു. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് റദ്ദാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു.

Amit

ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അമിത് ഷാ. നരേന്ദ്ര മോദിയെ ഒരിക്കല്‍ കൂടി നിങ്ങള്‍ ഭരണത്തിലേറ്റൂ. കശ്മീരില്‍ എന്ത് മാറ്റമാണ് വരുത്താന്‍ പോകുന്നത് എന്ന് കാണിച്ചുതരാം. കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന വകുപ്പ് ഭരണഘടനയില്‍ നിന്ന് നീക്കുമെന്ന് അമിത് ഷാ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകുന്ന വേളയില്‍ അനുവദിച്ച പ്രത്യേക അവകാശങ്ങള്‍ ഉള്‍പ്പെടുന്ന വകുപ്പാണ് ആര്‍ട്ടിക്കിള്‍ 370.

യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന വേളയില്‍ പാകിസ്താനിലെ ഭീകര സംഘങ്ങള്‍ ഇന്ത്യയെ തുടര്‍ച്ചയായി ലക്ഷ്യമിട്ടിരുന്നു. ഭീകരര്‍ ജവാന്‍മാരുടെ തല വെട്ടിയ സംഭവം പോലുമുണ്ടായി. രാജ്യത്തിന്റെ സുരക്ഷയില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യയില്‍ നിന്ന് കശ്മീരിനെ വേര്‍പ്പെടുത്താനാണ് പാകിസ്താന്റെ ശ്രമം. ഇവിടെ ഒരു ബുള്ളറ്റ് വീണാല്‍, അവിടെ ഒരു ഷെല്‍ വീഴുമെന്ന് പാകിസ്താന് അറിയാമെന്നും അമിത് ഷാ പറഞ്ഞു.

കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്; രാഷ്ട്രീയ നേതാക്കള്‍ ബൂത്തില്‍ കയറി, വന്‍ വിവാദം!!കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്; രാഷ്ട്രീയ നേതാക്കള്‍ ബൂത്തില്‍ കയറി, വന്‍ വിവാദം!!

കശ്മീരിന് പ്രത്യേക പ്രധാനമന്ത്രി വേണമെന്നാണ് കശ്മീരിലെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടത്. ഇതെന്താ ഇന്ത്യയില്‍ പെട്ടുന്ന പ്രദേശമല്ലേ എന്ന് അമിത് ഷാ ചോദിച്ചു. ഒരു രാജ്യത്തിന് രണ്ട് പ്രധാനമന്ത്രിമാരുണ്ടാകുമോ? മോദി പ്രധാനമന്ത്രി ആയ ശേഷം രാജ്യത്തിന്റെ സുരക്ഷ വര്‍ധിച്ചുവെന്നും അമിത് ഷാ അവകാശപ്പെട്ടു.

English summary
Article 370 to be withdrawn from Jammu & Kashmir if voted to power: Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X