കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കില്ല; മെഹബൂബ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്നും രവിശങ്കര്‍ പ്രസാദ്

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 5 ന് കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളഞ്ഞ
ആർട്ടിക്കിൾ 370 പ്രകാരമുള്ള പ്രത്യേക പദവി ജമ്മു കശ്മീരിൽ പുനഃസ്ഥാപിക്കില്ലെന്ന് വ്യക്തമാക്കി നിയമമന്ത്രി രവിശങ്കർ പ്രസാദ്. ജമ്മു കശ്മിരിനെ പഴയ അവസ്ഥയിലേക്ക് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) മേധാവിയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി കേന്ദ്രത്തിനോട് ആവശ്യപ്പെട്ടതിന്‍റെ പശ്ചാത്തലത്തിലായിരുന്നു രവിശങ്കര്‍ പ്രസാദിന്‍റെ പ്രതികരണം.

അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയില്‍ വോട്ട് രേഖപ്പെടുത്തിഅമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്: ഡൊണാള്‍ഡ് ട്രംപ് ഫ്ളോറിഡയില്‍ വോട്ട് രേഖപ്പെടുത്തി

സംസ്ഥാന പതാകയെ തിരികെ കൊണ്ടുവരുമെന്ന മുഫ്തിയുടെ അഭിപ്രായം ദേശീയ പതാകയെ നിന്ദിക്കുന്നതാണെന്നും രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു. ശരിയായ ഭരണഘടനാ നടപടികളിലൂടെയാണ് കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പ്രത്യേക പദവി നീക്കം ചെയ്തതത്. പാർലമെന്റിന്റെ ഇരുസഭകളും ഇതിനെ അംഗീകരിച്ചതായും രവിശങ്കര്‍ പ്രസാദ് പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ravi-shankar-prasad

കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 ന് ഉണ്ടായ ഭരണഘടനാ മാറ്റങ്ങൾ പിൻ‌വലിക്കുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ദേശീയ പതാക കൈവശം വയ്ക്കാനോ തനിക്ക് താൽപ്പര്യമില്ലെന്നും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭിപ്രായപ്പെട്ടിരുന്നു. അതിനായി രക്തം ചിന്തേണ്ടിവന്നാൽ, ആദ്യത്തെയാൾ മെഹ്ബൂബ മുഫ്തി ആയിരിക്കും ആദ്യം തയാറാകുകയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്. ചെറിയ പ്രശ്നങ്ങൾക്കു പോലും ബിജെപിയെ വിമർശിക്കുന്ന പ്രതിപക്ഷ പാർട്ടികൾ ദേശീയപതാകയോട് അനാദരവ് കാണിച്ച മെഹ്ബൂബയ്ക്കെതിരെ ഒന്നും മിണ്ടുന്നില്ലെന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്‍രെ പ്രതികരണം. ഇത്തരം നടപടികൾ കാപട്യവും ഇരട്ടത്താപ്പുമാണെന്നും അദ്ദേഹം ആരോപിച്ചു.

എങ്ങനെ വിജയകരമായി ഇഞ്ചി കൃഷി ചെയ്യാം ; വിത്തുകള്‍ ഏതൊക്കെ, കെഎം ഷാജിയെ ട്രോളി പിവി അന്‍വര്‍എങ്ങനെ വിജയകരമായി ഇഞ്ചി കൃഷി ചെയ്യാം ; വിത്തുകള്‍ ഏതൊക്കെ, കെഎം ഷാജിയെ ട്രോളി പിവി അന്‍വര്‍

അതിനിടെ, ജമ്മു കശ്മീരിന്‍റെ പ്രത്യേക അവകാശങ്ങല്‍ പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഗുപ്കര്‍ ഡിക്ലറേഷന്റെ ചെയര്‍മാനായി നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് മുന്‍ മുഖ്യമന്ത്രിയുമായി ഫാറൂഖ് അബ്ദുള്ളയെ തിരഞ്ഞെടുത്തു. മെഹബൂബ മുഫ്തിയാണ് വൈസ് ചെയര്‍പേഴ്സണ്‍. മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എം വൈ തരിഗാമിയെയാണ് കൂട്ടായ്മയുടെ കണ്‍വീനറായി തെരഞ്ഞെടുത്തപ്പോള്‍ പീപ്പിള്‍സ് കോണ്‍ഫെറന്‍സ് നേതാവ് സജാത് ലോണിനെ സമിതിയുടെ വക്താവായും തെരഞ്ഞെടുത്തു.

English summary
Article 370 will not be reinstated in Kashmir; Ravi Shankar Prasad responds to Mehbooba Mufti
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X