കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തിനാണ് വയനാട്ടിലെ പ്രതിഷേധങ്ങള്‍? ഇനിയെങ്കിലും നമ്മുക്ക് വിവേകത്തോടെ ചിന്തിക്കാം

  • By Joeseph Hoover
Google Oneindia Malayalam News

ബന്ദിപൂര്‍ കടുവാ സങ്കേതമായ ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് വയനാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ഒരു പ്രത്യേക കാരണം ഉണ്ടെന്ന് വേണം കണക്കാക്കാന്‍. 20,000 ത്തില്‍ അധികം ആളുകളാണ് ദിനംപ്രതി രാത്രി യാത്ര നിരോധനത്തിനെതിരെ തെരുവിലിറങ്ങുന്നത്. കഴിഞ്ഞ 10 വര്‍ഷമായി നിലനില്‍ക്കുന്ന നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേ പകൽകൂടി പാത അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു.

trafficban-1

വന്യജീവി സംരക്ഷണ നിയമത്തിലെ 38-ാം വകുപ്പ് ഉദ്ധരിച്ച് മനോഹർ വ്യാസ്, പി.കെ മനോഹർ എന്നിവര്‍ ചൂണ്ടിക്കാട്ടിയ പരാതിയുടെ അടിസ്ഥാനാത്തിലാകാം സുപ്രീം കോടതിയില്‍ അറ്റോര്‍ണി ജനറല്‍ ഹരീഷ് സാല്‍വേ രാത്രി യാത്രാ നിരോധനം പകല്‍ സമയത്ത് കൂടി നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. അതേസമയം കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ നിന്നുള്ള എംഎല്‍​എയും സുല്‍ത്താന്‍ ബത്തേരി എംഎല്‍എയും നടത്തിയ ചര്‍ച്ചയില്‍ വനപാത രാത്രി 9 മുതല്‍ രാവിലെ 6 വരെ മാത്രം അടച്ചാല്‍ മതിയെന്ന തിരുമാനം കൈക്കൊണ്ടു. രാവിലെ 6 മുതൽ രാത്രി 9 വരെ 30 കിലോമീറ്റർ ദൂരം ഗതാഗതത്തിനായി തുറന്നുകൊടുക്കാൻ അവർ സമ്മതിച്ചിരുന്നു. എന്നാല്‍ വന്യജീവി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നു എന്നതാകാം വയനാട്ടിലെ ജനവികാരം ആളി കത്തിക്കാന്‍ ഇപ്പോള്‍ കാരണമായിട്ടുണ്ടാകുക.

രാത്രി ഗതാഗത നിരോധനം 2009 മുതൽ പ്രാബല്യത്തിൽ ഉണ്ട്. അന്ന് മുതല്‍ ആളുകൾ നിരോധനത്തെ മനസില്ലാ മനസോടെ അംഗീകരിച്ചിരുന്നു. നിരോധനത്തിനിടയിലും രാത്രിയില്‍ കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് സർക്കാർ ബസുകൾക്ക് രാത്രി യാത്ര ചെയ്യാൻ അനുവാദം ഉണ്ട്. ഇതു കൂടാതെ അടിയന്തര വാഹനങ്ങൾ - ആംബുലൻസ്, സുരക്ഷ വാഹനങ്ങള്‍ എന്നിവയും നിരോധന സമയങ്ങളില്‍ പോലും കടത്തിവിടാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള പ്രതിഷേധത്തിന് പിന്നില്‍ ചില ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വേണം കണക്കാക്കാന്‍. ഇതുവരെ സ്കൂള്‍ -കോളേജ് വിദ്യാര്‍തത്ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് സുപ്രീം കോടതി നിലപാടിനെതിരെ രംഗത്തെത്തിയത്.

 trafficban

2018 ല്‍ ഒരു എന്‍ജിഒ സുപ്രീം കോടതിയില്‍ വിഷയത്തില്‍ ഒരു അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ കോടതി അത് പരിഗണിച്ചില്ല. ബെംഗളൂരുവില്‍ നിന്നുള്ള മറ്റൊരു അഭിഭാഷകന്‍ നേരത്തേ വിഷയത്തില്‍ അപ്പീല്‍ നല്‍കിയതിനാലായിരുന്നു ഇത്. ഇതോടെ എന്‍ജിഒ കേസില്‍ കക്ഷിയായി. കേന്ദ്ര ഉന്നതാധികാര സമിതിയിലെ മനോഹർ വ്യാസ്, പി കെ മനോഹർ എന്നിവരാണ് ഹര്‍ജികള്‍ കൈകാര്യം ചെയ്യുന്നത്. വിഷയം ഇപ്പോൾ കോടതിയിൽ എവിടെയാണെന്ന് ഞങ്ങൾക്കറിയാം!എന്‍ജിഒ അപ്പീലുകള്‍ പരിഗണിച്ച് പകല്‍ യാത്ര നിരോധനവും ഏര്‍പ്പെടുത്തികൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നെങ്കില്‍ പ്രതിഷേധങ്ങള്‍ക്ക് ഇടമേ ഉണ്ടാകുമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കള്‍ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് ഒരുങ്ങുകയാണ്. ഇത് യഥാര്‍ത്ഥത്തില്‍ എരിതീയില്‍ എണ്ണ പകരുന്നതിന് സമമാണ്.

 trafficban2-

പശ്ചിമഘട്ടിന്‍റെ പാരസ്ഥിതിക സംരക്ഷണത്തിനായി ജനം ഒന്നായി തെരുവിലിറങ്ങിയാല്‍ എന്ന് പ്രത്യാശിച്ച് പോകുകയാണ്. വിഷയത്തില്‍ എന്‍ജിഒയുടെ ഇടപെടല്‍ വെറും പബ്ലിസിറ്റി ഹണ്ടാണെന്നാണ് ചിലര്‍ കുറ്റപെടുത്തുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങളോട് ഞാന്‍ പറയുകയാണ്. രാത്രി യാത്ര നിരോധനത്തിന്‍റെ ആവശ്യകതയെ കുറിച്ച് മനസിലാക്കാന്‍ ഞാന്‍ കേരളത്തിലെ പ്രത്യേകിച്ച് വയനാട്ടിലെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. നമ്മുടെ ആവാസവ്യവസ്ഥയും വന്യജീവി സംരക്ഷണവും പരിഗണിച്ച് രാത്രി ഗതാഗത നിരോധനം തുടരണമെന്ന് ബഹുമാനപ്പെട്ട സുപ്രീം കോടതി വ്യക്തമാക്കി കഴിഞ്ഞതാണ്. പകല്‍ സമയത്ത് കൂടി നിരോധനം നീട്ടുന്നതിലുള്ള സാധ്യത മാത്രമാണ് ഇപ്പോള്‍ സുപ്രീം കോടതി തേടിയത്. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലേയും അതിര്‍ത്തികളില്‍ നിന്നുള്ള എംഎല്‍എമാര്‍ രാത്രി യാത്രാ നിരോധനം മാത്രമേ നടപ്പാകുകയുള്ളൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 6 നും രാത്രി 9 നും ഇടയിൽ ഗതാഗതത്തിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തില്ലെന്നും അവര്‍ തിരുമാനിച്ചിട്ടുണ്ട്.

2009 മുതല്‍ നിലനില്‍ക്കുന്ന രാത്രി യാത്ര നിരോധനത്തിന് എതിരെയാണ് ഇപ്പോള്‍ പ്രതിഷേധം ഉയരുന്നത്. വിഷയം തീര്‍ത്തും രാഷ്ട്രീയക്കളിയായി മാറിയിരിക്കുന്നു. നമ്മൾ ഇപ്പോൾ കടന്ന് പോകുന്നത് വളരെ ഗുരുതരമായ അവസ്ഥയിലാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. വലിയ പാരിസ്ഥിതിക തകർച്ചയിലേക്കാണ് കാര്യങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നത്. പലതും വംശനാശ ഭീഷണികള്‍ നേരിടുകയാണ്. നമ്മുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണ്. ഇതിനോടകം തന്നെ കേരളം മഹാപ്രളയത്തിനും മണ്ണിടിച്ചിലനും സാക്ഷിയായി. നിരവധി പേര്‍ മരണപ്പെട്ടു. ഇപ്പോഴും പ്രകൃതി ദുരന്തം വരുത്തി വെച്ച നാശനഷ്ടങ്ങളില്‍ നിന്ന് ജനം മോചിതരായിട്ടില്ല. ഇനിയെങ്കിലും നമ്മള്‍ വിവേകത്തോടെ ചിന്തിക്കണം. നമ്മുടെ വനങ്ങള്‍ സംരക്ഷിക്കപ്പെടണം. എന്തുകൊണ്ടാണ് ഈ പ്രതിഷേധം ഇത്രയും വലിയ സംഖ്യയിലേക്ക് ദിനംപ്രതി പോകുന്നത്?

trafficban4

എന്തുകൊണ്ടാണ് ഈ രാത്രി ഗതാഗത നിരോധന പ്രശ്നം ഒരു വിവാദമായി മാറുന്നതെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നില്ല. അതിന് ഒരു രാഷ്ട്രീയ നിറം ഉണ്ടാകാം. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ട്രാൻസ്പോർട്ട് മാഫിയ, തടി മാഫിയ, മണല്‍ മാഫിയ, കള്ളക്കടത്ത് സംഘം എന്നിവരുടെ ഇടപെടല്‍ തീർച്ചയായും ഉണ്ട്. അല്ലാതെ 2009 മുതല്‍ നിലനില്‍ക്കുന്ന നിരോധനത്തിനെതിരെ ജനം ഇത്രയും വലിയ പ്രതിഷേധങ്ങള്‍ നടത്തുന്നത് എന്തിനാണ്.രാത്രി യാത്ര നിരോധനം ആരുടേയും ജീവിതത്തെ മാറ്റിമറിച്ചിട്ടില്ല. നിങ്ങൾക്ക് ഇപ്പോഴും രാവിലെ 6 മുതൽ രാത്രി 9 വരെ ബന്ദിപൂര്‍ വഴി സുഖമമായി യാത്ര ചെയ്യാന്‍ സാധിക്കുന്നുണ്ട്. കൂടാതെ, രാത്രി സമയങ്ങളില്‍ കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്ന് എട്ട് ബസുകൾ വീതമുണ്ട്. അടിയന്തിര സാഹചര്യം ഉണ്ടാകുമ്പോൾ ആംബുലൻസുകൾക്ക് കടന്ന് പോകാനുള്ള അനുമതിയുണ്ട്. സുരക്ഷാ പ്രശ്‌നങ്ങളുണ്ടാകുമ്പോഴും ഇതുവഴി സഞ്ചരിക്കാനുള്ള അനുമതി ഉണ്ട്.

 trafficban7

എല്ലാവരോടും ഞാൻ വീണ്ടും അഭ്യർത്ഥിക്കുന്നു, പ്രത്യേകിച്ച് കേരള ജനതയോട്, ദയവായി മനസിലാക്കുക, പ്രതിഷേധങ്ങള്‍ക്കുള്ള സമയമല്ലിത്.
ഞാൻ നേരത്തെ പറഞ്ഞതുപോലെ, നമ്മള്‍ ഇപ്പോള്‍ വലിയൊരു പാരിസ്ഥിതിക തകര്‍ച്ചയുടെ വക്കിലാണ്. കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളാണ് നമ്മള്‍ നേരിടുന്നത്. ഒരു പക്ഷേ വെള്ളപ്പൊക്കം അല്ലേങ്കില്‍ വരള്‍ച്ച. ജനം മരിക്കുകയാണ്. മനുഷ്യകുലം കടുത്ത പ്രതിസന്ധിയിലാണ്. ഇനിയെങ്കിലും നമ്മുക്ക് പ്രതിഷേധിക്കാതിരിക്കാം. കര്‍ണാടകത്തിലെ ജനങ്ങള്‍ക്കും വേണമെങ്കില്‍ പ്രതിഷേധിക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം പ്രതിഷേധങ്ങള്‍ക്ക് അടിസ്ഥാനമില്ല. ദയവ് ചെയ്ത് സാഹചര്യങ്ങള്‍ മനസിലാക്കു. ഇനിയെങ്കിലും ഔചിത്യപൂര്‍വം പെരുമാറു. വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാതിരിക്കു.

 trafficban5-

പരിസ്ഥിതി എന്നത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ഒരു വിഷയമാവരുത്. പരിസ്ഥിതി സംരക്ഷണത്തിന് ലോകം ഒന്നാകെ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. ഇത് നമ്മുക്ക് അവസാനിപ്പിക്കാം. നമ്മുക്ക് എല്ലാവര്‍ക്കും ഒന്നിച്ച് നില്‍ക്കാം. വനമില്ലേങ്കില്‍ നാമില്ല, നമുക്ക് ജീവിക്കാനുള്ള വെള്ളം ലഭിക്കില്ല. വെള്ളമില്ലേങ്കില്‍ മനുഷ്യരാശിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാവും. കര്‍ഷര്‍ ബുദ്ധിമുട്ടുകയാണ്. ജനം ആത്മഹത്യ ചെയ്യുകയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്ന് പോകുന്നത്. ഇതിലും വലിയെ പ്രശ്നങ്ങളിലേക്ക് നമ്മുക്ക് പോകാതിരിക്കാം. ഞാൻ വീണ്ടും എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ദയവായി ഈ പ്രതിഷേധം അവസാനിപ്പിക്കുക. നമ്മുടെയും നമ്മുടെ ആവാസവ്യവസ്ഥയുടെയും താൽപ്പര്യാർത്ഥം രാത്രി ഗതാഗത നിരോധനം തുടരാം. ദയവ് ചെയ്ത് രാഷ്ട്രീയ നേതാക്കള്‍ പ്രതിഷേധങ്ങളില്‍ ഇടപെടാതിരിക്കൂ. പാർലമെന്റ് അംഗമായ രാഹുല്‍ ഗാന്ധിയും പ്രതിഷേധത്തിൽ പങ്കുചേർന്നത് വളരെ ആശ്ചര്യകരമാണ്. ഇതിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു. രാഷ്ട്രീയ നാടകങ്ങള്‍ പാര്‍ലമെന്‍റിലാകട്ടെ. വനത്തേയും പരിസ്ഥിതിയേയും ദയവായി ഒഴിവാക്കു.

English summary
Article on Bandipur traffic ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X