രക്തം കൊണ്ട് മോദിയെ വരച്ചു
ഗുവാഹത്തി: രാഷ്ട്രപതി ഭവനില്‍ രാജ്യത്തിന്റെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ രക്തം കൊണ്ട് മോദിയുടെ ചിത്രം വരയ്ക്കുകയായിരുന്നു ആസാമിലെ ഒരു ചിത്രകാരന്‍. ആസാമിലെ പ്രശസ്ത ചിത്രകാരനായ ഗൗതം ബര്‍ദാനാണ് നരേന്ദ്ര മോദിക്ക് വ്യത്യസ്തമായ ഈ ആദരം ഒരുക്കിയത്.
നരേന്ദ്ര മോദിയോട് ബഹുമാനം കാണിക്കാനുള്ള എന്റെ വഴിയാണിത്. തിരഞ്ഞെടുപ്പില്‍ ജയിച്ച് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. ഇപ്പോഴിതാ കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷയാണ് അദ്ദേഹം - ഗുവാഹത്തി പ്രസ് ക്ലബ്ബില്‍ ചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് ബര്‍ദാന്‍ പറഞ്ഞു. 35 ഇഞ്ച് ഉയരമുണ്ട് ചിത്രത്തിന്

മോദി മാത്രമല്ല, സ്വാമി വിവേകാനന്ദന്റെയും ഒരു പ്രാവിന്റെയും ചിത്രങ്ങളും മോദിക്കൊപ്പം വരച്ചിട്ടുണ്ട്. ആസാമിലെ പ്രശ്‌നങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് പ്രധാനമന്ത്രിയോട് ഗൗതം ബര്‍ദാന്‍ അഭ്യര്‍ഥിച്ചു. കര്‍ബി ആംഗ്ലോഗിലെ ലുംഡിഗില്‍ ആര്‍ട്ട് സ്‌കൂള്‍ നടത്തുകയാണ് ചിത്രകാരനായ ഗൗതം ബര്‍ദാന്‍.
ഇതിന് മുമ്പും രക്തം കൊണ്ട് ചിത്രങ്ങള്‍ വരച്ച് ഗൗതം ബര്‍ദാന്‍ പ്രശസ്തി നേടിയിട്ടുണ്ട്. മദര്‍ തെരേസ, മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, എ പി ജെ അബ്ദുള്‍ കലാം, രബീന്ദ്ര നാഥ് ടാഗോര്‍ എന്നിവരുടെ ചിത്രങ്ങളും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഗൗതം വരച്ചിട്ടുണ്ട്. ദില്ലി, കൊല്‍ക്കത്ത തുടങ്ങി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ ഇദ്ദേഹം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications