കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരി ലങ്കേഷ് ആരാണെന്ന് അറിയില്ല; മരണം വല്ലാതെ വേദനിപ്പിച്ചു

കഴിഞ്ഞ ദിവസം താന്‍ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വലിയ തരഗം സൃഷ്ടിക്കുമെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

മുംബൈ: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ അപലപിച്ച് സംഗീത സംവിധായകൻ എആർ റഹ്മാൻ രംഗത്ത്. ഗൗരി ലങ്കേഷിനേയോ അവരുടെ ജോലിയെ കുറിച്ചോ തനിക്കറിയില്ല. എന്നിരുന്നാലും അവരുടെ കൊലപാതകം ക്രൂരമായിപ്പോയെന്ന് റഹ്മാൻ പറഞ്ഞു.

ar rahman

 ഡ്രോൺ സാന്നിധ്യം കൂടുന്നു; വെടിവച്ചിടാൻ എൻഎസ്ജിക്ക് സിഐഎസ്എഫിനും അധികാരം നൽകിയേക്കും ഡ്രോൺ സാന്നിധ്യം കൂടുന്നു; വെടിവച്ചിടാൻ എൻഎസ്ജിക്ക് സിഐഎസ്എഫിനും അധികാരം നൽകിയേക്കും

അതേ സമയം കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രസ്തവന സമൂഹമാധ്യമങ്ങളിൽ വിവാദം സൃഷ്ടിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

 എആർ റഹ്മാന്റെ പ്രസ്താവന

എആർ റഹ്മാന്റെ പ്രസ്താവന

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ മരണവുമായി ബന്ധപ്പെട്ട് റഹ്മാൻ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഇത് എന്റെ ഇന്ത്യയല്ല, ഇങ്ങനയൊക്കെ നടക്കുന്ന ഇന്ത്യയല്ല തന്റേതെന്നുമായിരുന്നു റഹ്മാന്റെ പ്രസ്താവന.

ഗൗരി ലങ്കേഷിന്റെ മരണ വേദനിപ്പിച്ചു

ഗൗരി ലങ്കേഷിന്റെ മരണ വേദനിപ്പിച്ചു

ഗൗരി ലങ്കേഷ് ആരാണെന്നോ അവരുടെ തൊഴിലിനെ പറ്റിയോ തനിക്ക് ഒന്നും അറിയില്ല. എന്നാൽ അവരുടെ മരണം തന്റെ ഹൃദയത്തെ വല്ലാതെ ഞെട്ടിച്ചെന്നും റഹ്മാൻ പറഞ്ഞു. ഞങ്ങൾ ഗാന്ധിജിയുടെ രാജ്യക്കാരാണെന്നും അതിനാൽ രാജ്യത്ത് ഇതുപോലുള്ള ക്രൂരത കാണുവാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 ഇന്ത്യയിൽ ഇത്തര സംഭവങ്ങൾ ഞെട്ടിക്കുന്നു

ഇന്ത്യയിൽ ഇത്തര സംഭവങ്ങൾ ഞെട്ടിക്കുന്നു

ലോകത്തിന് ഉത്തമ മാതൃകയാണ് ഇന്ത്യ. അതിനാല‍ തന്നെ ഇന്ത്യയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നത് ഏറെ അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.

 സർക്കാർ നയം

സർക്കാർ നയം

സർക്കാർ നമ്മുടെ രാജ്യത്തിനു വേണ്ടി ഒരുപാടു നല്ലകാര്യങ്ങൾ ചെയ്യുന്നുണ്ട്. അതിൽ താൻ അഭിമാനിക്കുന്നുണ്ടെന്നും റഹ്മാൻ പറഞ്ഞു. നമ്മുടെ രാജ്യത്തുള്ളവർ വ്യത്യസ്ത സംസ്കാരം പിന്തുടരുന്നവരാണ് . അതുപോലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതു ഏറ്റവും പ്രധാനമാണ്. ഒരിക്കലും മറ്റൊരു രാജ്യത്തെ പോലെയാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 രാഷ്ട്രീയകാര്യങ്ങളിൽ മൗനം പാലിക്കണോ

രാഷ്ട്രീയകാര്യങ്ങളിൽ മൗനം പാലിക്കണോ

കലാകാരൻമാർ രാഷ്ട്രീയത്തിൽ ഇടപെടണോ എന്ന ചോദ്യത്തിന് നമ്മൾ എല്ലാ രാഷ്ട്രീയ കാര്യങ്ങളിൽ മൗനം പാലിക്കണമെന്നായിരുന്നു റഹ്മാന്റെ പ്രതികരണം.

 പവപ്പെട്ടവർക്ക് നീതി ലഭിക്കണം

പവപ്പെട്ടവർക്ക് നീതി ലഭിക്കണം

സമൂഹത്തിൽ ഉയർന്ന തട്ടിലുള്ളവർക്ക് പലകാര്യങ്ങളും നേരിട്ട് ബാധിക്കാറില്ല. എന്നാൽ പാവപ്പെട്ടവന്റേയും സാധരണക്കാരന്റേയും അവസ്ഥ അങ്ങനെയല്ല. അലർ നിഷ്കളങ്കരാണെന്നും അവരെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു

English summary
Academy-award winning composer A R Rahman on Saturday said he did not know the murdered journalist Gauri Lankesh or her work, but was taken aback by the “cruelty” of her murder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X