'രാമന്‍' കോണ്‍ഗ്രസില്‍; ബിജെപിയെ പൂട്ടാന്‍ വജ്രായുധവുമായി കമല്‍നാഥ്, ലക്ഷ്യം 25 ലേറെ സീറ്റുകള്‍

ഭോപ്പാല്‍: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ നിരവധി സെലിബ്രിറ്റികളാണ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുന്നത്. ബോളിവുഡില്‍ നിന്ന് മാധുരി ദീക്ഷിത്, അക്ഷയ് കുമാര്‍, സല്‍മാന്‍ ഖാന്‍ എന്നിവരില്‍ തുടങ്ങി ക്രിക്കറ്റ് താരം സെവാഗില്‍വരെ ചുറ്റിപ്പറ്റി സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ നടക്കുന്നു.

എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ സെലിബ്രറ്റികളിലൂടെ പിടിച്ചെടുക്കാമെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ എട്ട് തവണയായി സുമിത്ര മാഹജന്‍ വിജയിച്ചു വരുന്ന ലോക്സഭാ മണ്ഡലമായ മധ്യപ്രദേശിലെ ഇന്‍ഡോര്‍ പിടിച്ചെടുക്കാന്‍ സെലിബ്രറ്റി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിലൂടെ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

15 വര്‍ഷം തുടര്‍ച്ചയായി

15 വര്‍ഷം തുടര്‍ച്ചയായി

15 വര്‍ഷം തുടര്‍ച്ചയായി മധ്യപ്രദേശില്‍ അധികാരത്തിലിരുന്ന ബിജെപിയെ അട്ടിമറിച്ച് സംസ്ഥാന ഭരണം പിടിച്ചതിന്‍റെ ആവേശത്തിലാണ് കോണ്‍ഗ്രസ്. സംസ്ഥാന ഭരണം പിടിച്ചതിന് പിന്നാലെ സംസ്ഥാനത്തെ പ്രധാന ലോക്സഭാ മണ്ഡലമായ ഇന്‍ഡോര്‍ പിടിച്ചെടുക്കണമെന്ന വാശിയിലാണ് കോണ്‍ഗ്രസ്.

പ്രത്യേക ശ്രദ്ധ

പ്രത്യേക ശ്രദ്ധ

കഴിഞ്ഞ എട്ടുതവണയായി ബിജെപി വിജയിച്ചു വരുന്ന മണ്ഡലം പിടിച്ചെടുക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ പ്രത്യേക ശ്രദ്ധയാണ് കൊടുക്കുന്നത്. പാര്‍ട്ടി നേതാവ് എന്നതിനപ്പുറത്ത് ജനസ്വാധീനമുള്ള പ്രമുഖ വ്യക്തിത്വങ്ങളെ ഇന്‍ഡോറില്‍ നിര്‍ത്തിയാല്‍ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്.

അരുണ്‍ ഗോവില്‍

അരുണ്‍ ഗോവില്‍

നിരവധി സെലിബ്രറ്റികളുടെ പേരുകള്‍ നേരത്തെ ഇന്‍ഡോറിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ ഇടം പിടിച്ചിരുന്നെങ്കിലും രാമായണം സീരിയലില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവിലിനെ ബിജെപിയെ നേരിടാന്‍ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

രാമായണം സീരിയല്‍

രാമായണം സീരിയല്‍

1990 കളില്‍ ബിജെപിക്കും ആര്‍എസ്എസിനും ഉണ്ടായ വളര്‍ച്ചക്കുള്ള പ്രധാനകാരണങ്ങളില്‍ ഒന്നായി കരുതുന്നത് രാമായണം സീരിയലാണ്. രാമായണം സീരിയില്‍ വന്‍പ്രേക്ഷക പിന്തുണ നേടി നില്‍ക്കുന്ന സമയത്തായിരുന്നു അയോധ്യ പ്രക്ഷോഭം ആരംഭിക്കുന്നതും ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതും.

രാമന്‍

രാമന്‍

അതേ രാമായണം സീരിയലില്‍ രാമനായി നിറഞ്ഞാടിയ അരുണ്‍ ഗോവലിനെ തന്നെ ബിജെപിക്കെതിരെ ആയുധമാക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്. കോണ്‍ഗ്രസുമായി വളരെ അടുപ്പം പുലര്‍ത്തുന്ന അരുണ്‍ ഗോവലിന്‍റെ പേര് തന്നെയാണ് ഇന്‍ഡോറില്‍ പരിഗണനയിലുള്ളതെന്ന് മുഖ്യമന്ത്രി കമല്‍നാഥിന്‍റെ ഓഫീസുമായി ബന്ധമുള്ളവര്‍ പറയുന്നു.

സല്‍മാന്‍ ഖാന്‍റെ പേരും

സല്‍മാന്‍ ഖാന്‍റെ പേരും

നേരത്തെ ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍റെ പേരും കോണ്‍ഗ്രസ് സ്ഥനാര്‍ത്ഥി ചര്‍ച്ചയില്‍ ഇടംപിടിച്ചിരുന്നു. ഇന്‍റോര്‍ സല്‍മാന്‍ ഖാന്‍റെ ജന്‍മ സ്ഥലമാണ്. പലപ്പോഴായി സല്‍മാന്‍ ഖാന്‍ ഇന്‍റോര്‍ സന്ദര്‍ശിക്കാറുമുണ്ട്. സല്‍മാന്‍ ഇന്‍റോറില്‍ നില്‍ക്കുകയാണെങ്കില്‍ അത് യുവാക്കളുടെ വോട്ട് നേടിയെടുക്കാന്‍ സഹായിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാകേഷ് അഭിപ്രായപ്പെട്ടിരുന്നത്.

2014ല്‍

2014ല്‍

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ ഇറക്കി രാഷ്ട്രീയ എതിരാളികെ പാര്‍ട്ടികളെ പൂട്ടിക്കെട്ടുകയെന്ന അജണ്ട ബിജെപിയാണ് വ്യാപകമായി പ്രയോഗിച്ചത്.വോട്ടുകള്‍ തൂത്തുവാരാന്‍ സെലിബ്രിറ്റികളിലൂടെ സാധിക്കുമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത് സാക്ഷാല്‍ മോദി തന്നെയായിരുന്നു

കോണ്‍ഗ്രസും

കോണ്‍ഗ്രസും

ഇതേ തന്ത്രവുമായി ബിജെപിയെ പൂട്ടാന്‍ സെലിബ്രിറ്റികളെ അങ്കത്തിനിറക്കാന്‍ കോണ്‍ഗ്രസും തുനിഞ്ഞിറങ്ങുകയാണിപ്പോള്‍. പാര്‍ട്ടിക്ക് ആധിപത്യം ഉറപ്പിക്കാനായ മധ്യപ്രദേശിലാണ് കോണ്‍ഗ്രസിന്‍റെ കണ്ണ്. ഇവിടെ നിലവില്‍ രണ്ട് ലോക്സഭാ സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് ഉള്ളത്.

25ലധികം സീറ്റുകള്‍

25ലധികം സീറ്റുകള്‍

കോണ്‍ഗ്രസ് മധ്യപ്രദേശില്‍ നിന്ന് 25ലധികം സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ബിജെപി കോട്ടകളായ ഭോപ്പാലും ഇന്‍ഡോറുമടക്കം പിടിച്ചെടുക്കാമെന്ന് അവര്‍ കരുതുന്നു. ഇന്‍ഡോര്‍-മാള്‍വ മേഖലകള്‍ ബിജെപിയുടെ ശക്തിദുര്‍ഗങ്ങളാണ്.

ശക്തമായ തിരിച്ചുവരവ്

ശക്തമായ തിരിച്ചുവരവ്

എന്നാല്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ കോണ്‍ഗ്രസിന് ഈ മേഖലകളില്‍ കഴിഞ്ഞിരുന്നു. സംസ്ഥാനത്ത് അധികാരത്തിലേറിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതടക്കമുളള്ള നടപടികള്‍ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.

രാമകൃഷ്ണ കുഷമാരിയ

രാമകൃഷ്ണ കുഷമാരിയ

പൊതുതിര‍ഞ്ഞെടുപ്പിന് ഒരുങ്ങുന്ന വേളയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവായ രാമകൃഷ്ണ കുഷമാരിയ പാര്‍ട്ടിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് കരുത്താവും. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്ന രാമകൃഷ്ണ കുഷമാരിയയാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറുകയായിരുന്നു.

വലിയ സ്വീകരണം

വലിയ സ്വീകരണം

ബിജെപി ബന്ധം ഉപേക്ഷിച്ച രാമകൃഷ്ണ കുഷ്മാരിയക്കായി വലിയ സ്വീകരണമാണ് കോണ്‍ഗ്രസ് ഒരുക്കുന്നത്. വെള്ളിയാഴ്ച്ച തലസ്ഥാനമായ ഭോപ്പാലില്‍ നടക്കുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് ദേശീയ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാമകൃഷ്ണ കുഷ്മാരിയക്ക് പാര്‍ട്ടി അംഗത്വം നല്‍കും.

ബാബുലാല്‍ ഗൗറുമായി കൂടിക്കാഴ്ച

ബാബുലാല്‍ ഗൗറുമായി കൂടിക്കാഴ്ച

ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബാബുലാല്‍ ഗൗറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാംകൃഷ്ണ കുസ്മാരിയ കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ബാബുലാല്‍ ഗൗറുമായി നടത്തിയ കൂടിക്കാഴ്ചയും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+