കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാൾ-ജയ്റ്റ്ലി പോര് അവസാനിയ്ക്കുന്നില്ല, 10 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു !!!

2015ലാണ് കെജ്രിവാളിനും 5 മുതിര്‍ന്ന എഎഎപി പ്രവര്‍ത്തകര്‍ക്കും എതിരെ ജെയ്റ്റിലി ആദ്യത്തെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

  • By മരിയ
Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലിയും തമ്മിലുള്ള പോര് അവസാനിയ്ക്കുന്നില്ല. കെജ്രിവാളിനെതിരെ 10 കോടിയുടെ പുതിയ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിയ്ക്കുകയാണ് ജെയ്റ്റ്‌ലി ഇപ്പോള്‍.

മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ് നല്ലത്, പറയുന്നത് ആരെന്നോ...പിണറായി വിജയൻ !!!മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ് നല്ലത്, പറയുന്നത് ആരെന്നോ...പിണറായി വിജയൻ !!!

പാര്‍ട്ടി വിട്ടതിന്റെ ശിക്ഷ, സാധനം വില്‍ക്കില്ല, കൃഷി നശിപ്പിയ്ക്കും, വിലക്ക് !!! 2 വർഷത്തിന് ശേഷം..പാര്‍ട്ടി വിട്ടതിന്റെ ശിക്ഷ, സാധനം വില്‍ക്കില്ല, കൃഷി നശിപ്പിയ്ക്കും, വിലക്ക് !!! 2 വർഷത്തിന് ശേഷം..

പുതിയ കേസ്

10 കോടിയുടെ കേസാണ് ജെയ്റ്റില് ദില്ലി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ളത്. നേരത്തെ ഫയല്‍ ചെയ്ത കേസിലെ വാദം നടക്കുന്നതിന് ഇടേ കെജ്രിവാളിന്റെ അഭിഭാഷകന്‍ തനിയ്ക്ക് എതിരെ മോശം പരാമര്‍ശം നടത്തി എന്നാണ് ജെയ്റ്റിലിയുടെ ഹര്‍ജിയില്‍ പറയുന്നത്.

തെളിവ്

കേസിന്റെ വാദത്തിന് ഇടേ ജെയ്റ്റിലിയോട് കെജ്രിവാലിന്റെ അഭിഭാഷകന്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയതിന് തെളിവ് ഉണ്ടെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ മാണിക് ഡോഗ്ര പറയുന്നു. കോടതി രേഖകള്‍ തന്നെ ഇതിന് തെളിവാണ്.

 ജഡ്ജിയും

കേസിന്റെ വാദം നടക്കുമ്പോല്‍ രാംജഠ്മലാനിയുടെ പരാമര്‍ശങ്ങള്‍ അതിരുകടക്കുന്നതായി അന്ന് കേസ് പരിഗണിച്ചിരുന്ന ജഡ്ജി തന്നെ വ്യക്തമാക്കിയിരുന്നു. ഇത് ഏറ്റു പിടിച്ച ജെയ്റ്റിലിയുടെ വക്കീലന്മാര്‍ സംഭവത്തില്‍ കെജ്രിവാളിനോട് വിശദീകരണം തേടണം എന്ന് ആവശ്യപ്പെട്ടിരുന്നു.

ആദ്യത്തെ കേസ്

2015ലാണ് കെജ്രിവാളിനും 5 മുതിര്‍ന്ന എഎഎപി പ്രവര്‍ത്തകര്‍ക്കും എതിരെ ജെയ്റ്റിലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 10 കോടി രൂപയ്ക്കാണ് കേസ് ഫയല്‍ ചെയ്തത്. ഡിഡിസിഎയുടെ കണക്കുകളുമായി ബന്ധപ്പെട്ട് ജയറ്റ്‌ലി അഴിമതി കാണിച്ചെന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തിയിരുന്നു.

English summary
Arun Jailtly filled a new defamation case against Kejriwal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X