കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിക്ക് ജാതിയില്ല, പ്രതിപക്ഷത്തിന്റെ ജാതി രാഷ്ട്രീയത്തെ തോല്‍പ്പിക്കുമെന്ന് ജെയ്റ്റ്‌ലി

Google Oneindia Malayalam News

Recommended Video

cmsvideo
പ്രധാനമന്ത്രി ഒരിക്കലും ജാതിരാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് ജെയ്റ്റ്‌ലി | Oneindia Malayalam

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജാതി സംബന്ധിച്ച വിവാദം പ്രതിപക്ഷം ആളിക്കത്തിക്കുന്നതിനിടെ മറുപടിയുമായി കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രധാനമന്ത്രിക്ക് ജാതിയില്ല. തിരഞ്ഞെടുപ്പില്‍ എങ്ങനെയാണ് അദ്ദേഹത്തിന്റെ ജാതി പ്രസക്തമാകുക. അദ്ദേഹം ഒരിക്കല്‍ പോലും ജാതിരാഷ്ട്രീയം കളിച്ചിട്ടില്ല. അദ്ദേഹം വികസനത്തിന്റെ രാഷ്ട്രീയം മാത്രമാണ് കളിച്ചത്. ദേശീയതയാണ് അദ്ദേഹത്തിന്റെ മുതല്‍ക്കൂട്ടെന്നും ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു.

1

പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം മുന്നോക്ക ജാതിയിലുള്ള വ്യക്തിയായിരുന്നുവെന്നും, എന്നാല്‍ പിന്നീട് അദ്ദേഹം വോട്ടുബാങ്കിനായി പിന്നോക്ക ജാതിയാണെന്ന് പറയുന്നുവെന്നും മായാവതി ആരോപിച്ചു. പിന്നോക്ക വിഭാഗത്തിലെ കള്ളനാണയമാണ് അദ്ദേഹമെന്നും മായാവതി തുറന്നടിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായി മാറിയിരുന്നു.

മായാവതി വിവാദം കത്തിച്ചതോടെയാണ് ജെയ്്റ്റ്‌ലി മറുപടിയുമായി രംഗത്തെത്തിയത്. മോദി ഒരിക്കലും അദ്ദേഹത്തിന്റെ ജാതി രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചിട്ടില്ല. രാജ്യത്തെ പിന്നോക്ക് വിഭാഗത്തെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സ്വത്ത് സമ്പാദിക്കുകയാണെന്നും ജെയ്റ്റ്‌ലി ആരോപിച്ചു. ജാതിയുടെ പേരില്‍ പാവപ്പെട്ടവരെ ദ്രോഹിക്കുന്നവര്‍ ഒരിക്കലും വിജയിക്കില്ലെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

നേരത്തെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും മോദിയെ വിമര്‍ശിച്ചിരുന്നു. മോദി താനൊരിക്കലും ജാതി രാഷ്ട്രീയത്തില്‍ കൊണ്ടുവന്നിട്ടില്ലെന്നാണ് പറഞ്ഞത്. 2014ലെ തിരഞ്ഞെടുപ്പില്‍ മോദി ഉന്നയിച്ചത് മുഴുവന്‍ അ്‌ദ്ദേഹത്തിന്റെ ജാതിയെ കുറിച്ചാണെന്നും ചിദംബരം പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മോദിയെ മമതാ ബാനര്‍ജിയും വിമര്‍ശിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൊളിച്ചെഴുതുന്നു..... ബിജെപി മോഡലിലേക്ക് മാറും!!

English summary
arun jaitley against opposition on caste remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X