Get Updates
Get notified of breaking news, exclusive insights, and must-see stories!

കെജ്രിവാളിനെതിരെ ജയ്റ്റ്‌ലിയുടെ മാനനഷ്ടക്കേസ്; ആവശ്യപ്പെട്ടത് 10 കോടി!!!

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാന നഷ്ടക്കേസ് ഫയല്‍ ചെയ്തു. അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകന്‍ രാംജത് മലാനി കോടതി വ്യവഹാരത്തിനിടെ വഞ്ചകന്‍ എന്ന വിളിച്ചതിനാണ് ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയതത്.

പത്ത് കോടി രൂപയുടെ കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ബുധനാഴ്ച ജോയിന്റ് രജിസ്ട്രാര്‍ ദീപാലി ശര്‍മ്മയ്ക്ക് മുമ്പാകെ ഹാജരായപ്പോഴാണ് കേന്ദ്രമന്ത്രി ഇത് സംബന്ധിച്ച് രാംദത് മലാനിയോട് ചോദിച്ചത്. വഞ്ചകന്‍ എന്ന പ്രയോഗം ആരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ട് ഉന്നയിച്ചതാണോ, മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അന്നു തന്നെ പറഞ്ഞിരുന്നു.

 Arvind Kejriwal

രാംജത് മലാനി സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിച്ച വാക്കാണെങ്കില്‍ അദ്ദേഹത്തിനെതിരെ ബാര്‍ കൊണ്‍സിലിനെ സമീപിക്കുമെന്നും കെജ്‌രിവാളിന്റെ നിര്‍ദേശപ്രകാരമാണെങ്കില്‍ മാനനഷ്ടത്തിന് കേസുകൊടുക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+