Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ്റ്റ്‌ലി ജയയുടെ വീട്ടിലെത്തി; 'അമ്മ' ബിജെപി ക്യാംപിലേക്ക്?

ചെന്നൈ: ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ ബി ജെ പിയുടെ കാര്യം അത്ര പന്തിയല്ല. രാജ്യസഭയില്‍ എന്തെങ്കിലും പറയണമെങ്കില്‍ പുറത്തുനിന്നും സഹായം കൂടിയേ തീരൂ എന്ന നിലയിലാണ് നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ ബി ജെ പിയെ സഹായിക്കാന്‍ ഒരാള്‍ക്കേ കഴിയൂ, മുന്‍ മുഖ്യമന്ത്രിയും തമിഴകത്തിന്റെ അമ്മയുമായ ജയലളിതയ്ക്ക്.

jaya-arun-jetley

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയലളിതയെ കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വീട്ടിലെത്തി കണ്ടതാണ് എ ഐ എ ഡി എം കെ ബി ജെ പെി പാളയത്തിലേക്ക് പോകുമോ എന്ന ചോദ്യങ്ങള്‍ വീണ്ടും സജീവമാക്കുന്നത്. വെറുമൊര് കേന്ദ്രമന്ത്രി മാത്രമല്ല അരുണ്‍ ജെയ്റ്റ്‌ലി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുപ്പക്കാരനും കൂടിയാണ്. ശിക്ഷ വിധിക്കപ്പെട്ട ജയയെ ആദ്യം ഫോണില്‍ വിളിച്ച കേന്ദ്രമന്ത്രിയും ജെയ്റ്റ്‌ലിയാണ്.

arun-jaitley

ആര്‍ എസ് എസ് നേതാവ് എസ് ഗുരുമൂര്‍ത്തിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജെയ്റ്റ്‌ലി ഞായറാഴ്ച ചെന്നൈയിലെത്തിയത്. തിരക്കുകള്‍ കഴിഞ്ഞ് രാത്രി എട്ടേമുക്കാലോടെയാണ് അരുണ്‍ ജെയ്റ്റ്‌ലി ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലെത്തിയത്. മുക്കാല്‍ മണിക്കൂറോളം അരുണ്‍ ജെയ്റ്റ്‌ലി ജയലളിതയുടെ വസതിയില്‍ ഉണ്ടായിരുന്നു.

jayalalithaa

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നാല് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ജയലളിത ഇപ്പോള്‍ ജാമ്യത്തിലാണ്. ജാമ്യത്തില്‍ കഴിയുന്ന ജയലളിത വീട്ടില്‍ നിന്നും ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ജെയ്റ്റ്‌ലി ജയയോട് രാജ്യസഭയില്‍ സഹകരണം അഭ്യര്‍ഥിച്ചതായാണ് വിവരം. എന്നാല്‍ അരുണ്‍ ജെയ്റ്റ്‌ലിയുമായ ജയലളിത സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയതെന്ന് എ ഐ എ ഡി എം കെ ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

modi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+