കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംദേവ് ഗാന്ധിയെന്ന്, ജെയ്റ്റ്‌ലിക്ക് എന്തുപറ്റി?

Google Oneindia Malayalam News

ദില്ലി: അധികാരം കിട്ടിയ ശേഷം ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലി വക ബാബ രാംദേവിന് പുകഴ്ത്തല്‍. രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയെയും ജയപ്രകാശ് നാരായണനെയും പോലെ ബാബ രാംദേവ് വോട്ടര്‍മാരെ സ്വാധീനിച്ചു എന്നാണ് ജെയ്റ്റ്‌ലിയുടെ പുകഴ്ത്തല്‍. സ്ഥാനമാനങ്ങളോട് ഭ്രമമില്ലാത്ത ആളാണ് ബാബ രാംദേവ്.

രാജ്യത്തെ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് ബാബ രാംദേവിന്റെ ലക്ഷ്യം. അഴിമതിക്കും കള്ളപ്പണത്തിനും എതിരെ അദ്ദേഹം നടത്തുന്ന പോരാട്ടങ്ങള്‍ മഹാത്മാ ഗാന്ധിയും ജയപ്രകാശ് നാരായണനും രാജ്യത്തിന് ചെയ്തതിന് സമാനമാണ് രാംദേവിന്റെ പ്രവര്‍ത്തികളും. ബി ജെ പി സ്ഥാനാര്‍ഥിയായി അമൃത്സറില്‍ നിന്നും മത്സരിച്ച അരുണ്‍ ജെയ്റ്റ്‌ലി കോണ്‍ഗ്രസിലെ അമരീന്ദര്‍ സിംഗിനോട് തോറ്റിരുന്നു.

baba-ramdev

അരുണ്‍ ജെയ്്റ്റ്‌ലി തോറ്റെങ്കിലും ബി ജെ പി 282 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ബി ജെ പി നേതൃത്വം നല്‍കിയ എന്‍ ഡി എയ്ക്ക് 336 സീറ്റുകള്‍ കിട്ടി. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകണമെന്ന് പരസ്യമായി പിന്തുണച്ച ആത്മീയ നേതാവാണ് യോഗ ഗുരു ബാബ രാംദേവ്.

ബി ജെ പിയുടെ വിജയാഘോഷത്തിന് വേണ്ടി തയ്യാറാക്കിയ പരിപാടിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിംഗും നിരവധി എം പിമാരും കേട്ടിരിക്കേയാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രശംസ. എന്നാല്‍ വിവാദ നായകനായ ബാബം രാംദേവിനെ മഹാത്മാ ഗാന്ധിയോട് ഉപമിച്ചതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

English summary
Arun Jaitley Compares Ramdev to Mahatma Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X