കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെയ്റ്റ്ലി മൂന്ന് പതിറ്റാണ്ടിൽ മത്സരിച്ചതേയില്ല, മത്സരിച്ചത് ഒരൊറ്റത്തവണ, അതിൽ തോൽവിയും

Google Oneindia Malayalam News

ദില്ലി: രണ്ട് തവണ കേന്ദ്ര മന്ത്രിയായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് ഒരൊറ്റ തവണ മാത്രമായിരുന്നു. ആ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിയും വന്നു അദ്ദേഹത്തിന്. തോറ്റെങ്കിലും ഒന്നാം മോദി സര്‍ക്കാരിലെ രണ്ടാമനായി അരുണ്‍ ജെയ്റ്റ്‌ലി എത്തി.

<strong>വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ധനമന്ത്രി പദത്തിലെത്തിയ ചാണക്യന്‍..... അരുണ്‍ ജെയ്റ്റ്ലി</strong>വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ധനമന്ത്രി പദത്തിലെത്തിയ ചാണക്യന്‍..... അരുണ്‍ ജെയ്റ്റ്ലി

ബിജെപിയുടെ തുടക്കം മുതലേ സജീവമായ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു ജെയ്റ്റ്‌ലി. എന്നാല്‍ 2014 വരെ ഒരു തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചില്ല. ആകെ മത്സരിച്ച തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനോട് പരാജയപ്പെടുകയും ചെയ്തു.

1991 ല്‍ ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവില്‍ എത്തിയ ആളായിരുന്നു അദ്ദേഹം. 1999 ലെ തിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയുടെ വക്താവായും അരുണ്‍ ജെയ്റ്റ്‌ലി പ്രവര്‍ത്തിച്ചു. 1999 ലെ തിരഞ്ഞെടുപ്പില്‍ വായ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വാര്‍ത്താ വിക്ഷേപണ മന്ത്രായലത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ജെയ്റ്റ്‌ലി നിയമിതനായി. രാജ്യസഭ എംപിയായിരുന്നു അദ്ദേഹം.

Arun Jaitely

പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിന് വേണ്ടി ചരിത്രത്തില്‍ ആദ്യമായി ഒരു മന്ത്രാലയം തുടങ്ങുന്നത് വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തായിരുന്നു. അതിന്റെ ആദ്യ മന്ത്രിയെന്ന പേരിലും അരുണ്‍ ജെയ്റ്റ്‌ലി ചരിത്രത്തില്‍ ഇടം നേടി. 2000-ാം ആണ്ടില്‍ രാം ജ്തമലാനിയുടെ രാജിയെ തുടര്‍ന്ന് നിയമം, കമ്പനികാര്യം തുടങ്ങിയ വകുപ്പുകളുടെ ചുമതലയും ജെയ്റ്റ്‌ലിയുടെ ചുമലിലായി. ഇതേ വര്‍ഷം തന്നെ ജെയ്റ്റ്‌ലിയെ ക്യാബിനറ്റ് പദവിയിലേക്ക് ഉയര്‍ത്തുകയും ചെയ്തു. രാജ്യത്തെ ആദ്യ ഷിപ്പിങ് മന്ത്രിയും ജെയ്റ്റ്‌ലി തന്നെ ആയിരുന്നു.

ഇതിനിടെ അദ്ദേഹം മന്ത്രി പദവി രാജിവച്ച് ബിജെപിയുടെ ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തു. ദേശീയ വക്താവും ആയി. പിന്നീട് 2003 ല്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരികെയെത്തുകയും ചെയ്തു.

2014 ലെ തിരഞ്ഞെടുപ്പില്‍ അമൃത്സറില്‍ നിന്നായിരുന്നു ജെയ്റ്റ്‌ലി ജനവിധി തേടിയത്. മുന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിങ് സിധുവിന്റെ സിറ്റിങ് സീറ്റ് ആയിരുന്നു അമൃത്സര്‍. സിധു ബിജെപിയോട് പിണങ്ങിയതോടെയായിരുന്നു ജെയ്റ്റ്‌ലി അമൃത്സറില്‍ മത്സരിക്കാനെത്തിയത്. എന്നാല്‍ പഞ്ചാബിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനോട് ഒരുലക്ഷത്തില്‍ പരം വോട്ടുകള്‍ക്കായിരുന്നു തോല്‍വി.

Recommended Video

cmsvideo
വിടവാങ്ങിയത് BJPയുടെ ശക്തനായ നേതാവ്

ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായാണ് അദ്ദേഹം പിന്നീട് കേന്ദ്ര മന്ത്രിസഭയില്‍ എത്തുന്നത്. കാലാവധി പൂര്‍ത്തിയായതിന് ശേഷം 2018 ല്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു.

English summary
Arun Jaitely contested only once in Election and Faced defeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X