കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടേത് ചരിത്ര ബജറ്റ്!! അഹമ്മദ് മാത്രമല്ല, താണ്ടിയത് നിരവധി പ്രതിസന്ധികള്‍!!

സുപ്രീം കോടതിയടക്കം നിരവധി കടമ്പകളാണ് ബിജെപി സര്‍ക്കാര്‍ അതിജീവിച്ചത്

  • By Manu
Google Oneindia Malayalam News

ദില്ലി: നിരവധി വെല്ലുവിളികള്‍ അതിജീവിച്ച ബജറ്റെന്ന പേരില്‍ ഇത്തവണത്തെ ബജറ്റ് ചരിത്രത്താളുകള്‍ രേഖപ്പെടുത്തപ്പെടുത്തുമെന്നുറപ്പ്. ഒന്നിനു പിറകെ ഒന്നായി പ്രതിസന്ധികള്‍ വന്നപ്പോഴും ഇവയെല്ലാം മറികടന്നാണ് കേന്ദ്ര ധനമന്തി ബജറ്റ് അവതരിപ്പിച്ചത്.
ഇത്തവണ ജനറല്‍ ബജറ്റും റെയില്‍വേ ബജറ്റും ഒരുമിച്ചാണ് പ്രഖ്യാപിച്ചത്. ഇതും ചരിത്രത്തില്‍ ആദ്യമാണ്. ഒരു സര്‍ക്കാരും ഇതുവരെ രണ്ടു ബജറ്റുകളും ഒരുമിച്ച് പ്രഖ്യാപിച്ചിട്ടില്ല.

തിരഞ്ഞെടുപ്പു കമ്മീഷന്‍

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി രാജ്യത്ത് അഞ്ചു സംസ്ഥാനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബജറ്റ് നീട്ടി വയ്ക്കണമെന്ന് കോണ്‍ഗ്രസ്, ഇടതുപക്ഷം, സമാജ്‌വാദ് പാര്‍ട്ടി എന്നിവര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

വോട്ടര്‍മാരെ സ്വാധീനിക്കും

ബജറ്റ് ജനങ്ങളെ തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഇതിനാല്‍ ഇതു മാറ്റിവയ്ക്കുക അനിവാര്യമാണെന്നും ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേക്കുറിച്ച് നിരീക്ഷണം നടത്തി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിരീക്ഷണസമിതി പരാതിയെക്കുറിച്ച് വിശദമായി പഠിച്ച ശേഷം സര്‍ക്കാരിന് ബജറ്റ് അനുമതി നല്‍കുകയായിരുന്നു. ബജറ്റില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കരുതെന്ന നിര്‍ദേശം മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവച്ചത്

സുപ്രീം കോടതി

ബജറ്റ് കഴിഞ്ഞ വര്‍ഷം വരെ ഏപ്രില്‍ ഒന്നിനാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത്തവണ ഇത് ഒരു മാതം മുമ്പാക്കിയത് വലിയ ബഹളങ്ങള്‍ക്കു വഴിവച്ചിരുന്നു. ബജറ്റ് നേരത്തേയുള്ളതുപോലെ ഫെബ്രുവരി ഒന്നിനു തന്നെയാക്കണമെന്നാ വശ്യപ്പെട്ട് അഡ്വക്കേറ്റ് എം എല്‍ ശര്‍മ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. നിയമ സഭാ തിരഞ്ഞെടുപ്പുള്ളതിനാല്‍ ഇത് അച്ചടക്ക ലംഘനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഹര്‍ജി സുപ്രീം കോടതി തള്ളി

ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹര്‍, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഈ ഹരജി തള്ളുകയായിരുന്നു. ബജറ്റ് ജനങ്ങളെ സ്വാധീനിക്കുമോയെന്ന കാര്യത്തില്‍ ഒരു ഉറപ്പുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പാര്‍ലമെന്റ് കെട്ടിടത്തിലെ അഗ്‌നിബാധ

ബജറ്റിന് തൊട്ടു തലേദിവസം രാത്രി പാര്‍ലമെന്റ് കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായിരുന്നു. രാത്രി 9.30 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. തീയണയ്ക്കാന്‍ അഗ്നിശമന സേനയ്ക്ക് 15 മിനിറ്റ് വേണ്ടിവരികയും ചെയ്തിരുന്നു. ഈ അഗ്‌നിബാധ കൂടുതല്‍ വ്യാപിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ബജറ്റ് നീട്ടിവയ്‌ക്കേണ്ടിവരുമായിരുന്നു.

അഹമ്മദിന്റെ വിയോഗം

മുന്‍ കേന്ദ്ര മന്ത്രിയും കേരളത്തില്‍ നിന്നുള്ള എംപിയുമായ ഇ അഹമ്മദിന്റെ വിയോഗം ബജറ്റ് ദിവസം തന്നെയാണ് ഉണ്ടായത്. മുന്‍ മന്ത്രിയെന്ന നിലയില്‍ അഹമ്മദിന്റെ മരണം ബജറ്റിനെ വരെ ബാധിച്ചേക്കുമെന്ന തരത്തില്‍ റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പ്രതിപക്ഷം ബജറ്റ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്പീക്കര്‍ അനുമതി നല്‍കിയതോടെ ജെയ്റ്റ്‌ലി ബജറ്റ് പ്രഖ്യാപിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സഭ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു.

English summary
The Union Budget presented by Finance Minister Arun Jaitley on Wednesday would be remembered for a long time to come for being historic in more ways than one. Besides the advancement of date from February 28 to February 1 and merging of Railway Budget with the General Budget, the annual exercise would be registered in the annals of parliamentary history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X