പ്രതിരോധ വകുപ്പിന്റെ ചുമതല അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക്;പരീക്കര്‍ രാജി നല്‍കി,ഗോവയില്‍ വാഴാന്‍ ബിജെപി
ദില്ലി: കേന്ദ്ര പ്രതിരോധ വകുപ്പിന്റെ അധിക ചുമതല ധനമനന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയ്ക്ക്. ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് വേണ്ടി പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ രാജിവെച്ചതിന് പിന്നാലെയാണ് ഈ നീക്കം. പ്രധാനമന്ത്രിയും രാഷ്ട്രപതിയുമാണ് പ്രതിരോധ മന്ത്രിയുടെ അധിക ചുമതല ധനമന്ത്രിയ്ക്ക് നല്‍കാന്‍ നിര്‍ദേശിച്ചത്.
മനോഹര്‍ പരീക്കറിന്റെ രാജി സ്വീകരിക്കാന്‍ പ്രധാനമന്ത്രിയോട് രാഷ്ട്രപതി ഭവനും ആവശ്യപ്പെട്ടിരുന്നു. ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന അവകാശവാദമുന്നയിച്ച് രംഗത്തെത്തിയ ബിജെപി പാര്‍ട്ടിയ്ക്ക് പുറത്തുള്ള എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. നേരത്തെ 2014ല്‍ മെയ് 26 മുതല്‍ നവംബര്‍ എട്ട് വരെയും അരുണ്‍ ജെയ്റ്റ്‌ലി മന്ത്രാലയത്തിന്റെ ചുമതമല നിര്‍വഹിച്ചിരുന്നു.













Click it and Unblock the Notifications