കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിച്ചോടാൻ ഭീരുക്കളല്ല, കോൺഗ്രസിന്റെ യഥാർഥ മുഖം പുറത്തുകൊണ്ടു വരും, വെല്ലുവിളിച്ച് ജെയ്റ്റ്‌ലി..

ഹിമാചൽപ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ് സമ്മേളനം വൈകുന്നത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. പാർലമെന്റിന്റെ ശീതകാല സമ്മേളനം വൈകിപ്പിക്കുന്നതിനെതിരെ സോണിയാ ഗന്ധി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് ജെയ്റ്റ്ലി രംഗത്ത് എത്തിയിരിക്കുന്നത്.

ഉന്നിനെതിരെ പുതിയ സമ്മര്‍ദ്ദം സൃഷ്ടിച്ച് അമേരിക്ക, ഉത്തരകൊറിയയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചുഉന്നിനെതിരെ പുതിയ സമ്മര്‍ദ്ദം സൃഷ്ടിച്ച് അമേരിക്ക, ഉത്തരകൊറിയയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ചു

arun jetly

'' ഒളിച്ചോടാൻ തങ്ങൾ ഭീരുകകളല്ലാ, ഹിമാചൽപ്രദേശ്, ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതുകൊണ്ടാണ് സമ്മേളനം വൈകുന്നത്. കോൺഗ്രസ് ഭരണത്തിലിരിക്കുമ്പോൾ മുൻപ് പല തവണ പാർലമെന്റ് സമ്മേളനങ്ങൾ വൈകിപ്പിച്ചിട്ടുണ്ട്. മോദി സർക്കാരിനെതിരെ അടിസ്ഥാന രഹിത ആരോപണങ്ങൾ ഉന്നയിക്കുന്ന കോൺഗ്രസിന്റെ യഥാർഥ മുഖം ജനങ്ങൾക്കു മുൻപിൽ തുറന്നുകാട്ടുമെന്നും ജെയ്റ്റ്ലി പറഞ്ഞിരുന്നു''

ശീതകാല സമ്മേളനം വൈകിപ്പിക്കുന്നു

ശീതകാല സമ്മേളനം വൈകിപ്പിക്കുന്നു

നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി മോദി സർക്കാർ പാർലമെന്റിന്റെ ശീതകാല സമ്മേളനം വൈകിപ്പിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചിരുന്നു. രാഹുൽ ഗാന്ധിയെ പുതിയ അധ്യക്ഷനാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലാണ് ബിജെപിയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. പാർലമെന്റ് അടച്ചിടുന്നതിലൂടെ ഭരണഘടനാ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടാൻ സർക്കാരിനാവില്ലെന്നും സോണിയ ഗാന്ധി ആരോപിച്ചിരുന്നു.

കോൺഗ്രസിന്റെ വായ അടപ്പിച്ച് ധനമന്ത്രി

കോൺഗ്രസിന്റെ വായ അടപ്പിച്ച് ധനമന്ത്രി

ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോൺഗ്രസിന്റെ വായ അടപ്പിക്കാൻ ധനമന്ത്രി അരുൺ ജെയറ്റ്ലി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ഭരണ പക്ഷത്തിലായിരിക്കുമ്പോൾ 2011 ലെ തിരഞ്ഞെടുപ്പ് സമയത്ത് പാർലമെന്റ് സമ്മേളനം വൈകിച്ചിരുന്നെന്നു . കൂടാതെ പാർമെന്റിൽ ശീതകാല സമ്മേളനം ഉടൻ തന്നെ ആരംഭിക്കുമെന്നും സമ്മേളനത്തിൽ കേൺഗ്രസിന്റെ തനിനിറം ചൂണ്ടിക്കാട്ടുമെന്നും ജയ്റ്റ്ലി പറ‍ഞ്ഞു.

സർക്കാരിന് പേടി

സർക്കാരിന് പേടി

പാർലമെന്റ് സമ്മേളനം ഗുജറാത്ത് തിരഞ്ഞെടുപ്പിൽ സർക്കാരിന് തിരിച്ചടിയാകുമോയെന്ന് ഭയന്നാണ് സമ്മേളനം നീട്ടിവെയ്ക്കുന്നത്. സർക്കാരിന്റെ അഴിമതിയെ അംഗങ്ങൾ ചോദ്യം ചെയ്യും. ഇത് ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് സമ്മേളനം നീട്ടിവയ്ക്കുന്നതെന്നും സോണിയ പറ‍ഞ്ഞു.

മോദിയ്ക്ക് പാർമെന്റിനെ അഭിമുഖീകരിക്കാൻ ഭയം

മോദിയ്ക്ക് പാർമെന്റിനെ അഭിമുഖീകരിക്കാൻ ഭയം

പ്രധാനമന്ത്രി നരേന്ദ്ര മോദിയക്ക് പാർലമെന്റിനെ അഭിമുഖീകരിക്കാൻ ഭയമാണെന്നു സോണിയ ഗാന്ധി ചർച്ചയിൽ പറഞ്ഞിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പിനു മുൻപ് ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് മോദി ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നില്ല

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നില്ല

2014 ലെ ലോകസഭ തിരഞ്ഞെടുപ്പിന് മുൻപ് എൻഡിഎ സർക്കാർ നൽകി പല വാഗ്ദാനങ്ങളും ഇപ്പോഴും പാലിക്കപ്പെട്ടിട്ടില്ല. മോദി സർക്കാരിന്റെ അഹങ്കാരം ഇന്ത്യയുടെ ജനാധിപത്യത്തിനു തന്നെ കളങ്കമാണെന്നും സോണിയ ആക്ഷേപിച്ചിരുന്നു. സോണിയ ഗാന്ധിയുടെ രൂക്ഷ വിമർശനങ്ങൾക്കു പിന്നാലെയാണ് മറുപടിയുമായി ജെയ്റ്റ്‌ലി രംഗത്തെത്തിയത്.

English summary
Union Finance Minister Arun Jaitley on Monday hit back at Congress chief Sonia Gandhi for accusing the Modi government of delaying the convening of the Winter Session of Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X