കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുര്‍മെഹര്‍ കൗര്‍ വിവാദം; ദേശീയത ഇന്ത്യയില്‍ മാത്രമാണ് മോശം വാക്കാകുന്നതെന്ന് ജെയ്റ്റ്‌ലി

ഗുര്‍മെഹര്‍ കോര്‍ സമൂഹമാധ്യമത്തിലൂടെ എബിവിപിക്കെതിരെ ക്യാമ്പയിന്‍ നടത്തിയിരുന്നു. എന്നാല്‍ ഗുര്‍മെഹര്‍ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെട്ടു.

  • By Akshay
Google Oneindia Malayalam News

ദില്ലി: ദേശീയത ഇന്ത്യയില്‍ മാത്രമാണ് മോശം വാക്കായി ചിത്രീകരിക്കപ്പെടുന്നതെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായ ഗുര്‍മെഹര്‍ കോര്‍ ദേശ വിരുദ്ധയാണെന്ന തരത്തില്‍ അഭിപ്രായ പ്രകടനം ഉയര്‍ന്നു വരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണം.

ഗുര്‍മെഹര്‍ കോര്‍ സമൂഹമാധ്യമത്തിലൂടെ എബിവിപിക്കെതിരെ ക്യാമ്പയിന്‍ നടത്തിയിരുന്നു. എന്നാല്‍ ഗുര്‍മെഹര്‍ സമൂഹമാധ്യമങ്ങളില്‍ വേട്ടയാടപ്പെട്ടു. ബി ജെ പി നേതാക്കള്‍ ഗുര്‍മഹറിനെ ദേശവിരുദ്ധയാണെന്ന തരത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിക്കുകയും ചെയ്തിരുന്നു.

Arun Jaitely

രാംജാസ് കോളേജില്‍ വിദ്യാര്‍ഥി മാര്‍ച്ചിന് നേരെ എബിവിപിക്കാര്‍ നടത്തിയ ആക്രമണമാണ് ഗുര്‍മെഹറിനെ പ്രകോപിപ്പിച്ചത്. ഗുര്‍മെഹര്‍ കോറിനെയും എബിവിപി വിരുദ്ധ കാമ്പയിനിനെയും അനുകൂലിക്കുന്നവര്‍ പാകിസ്താന്‍ അനുകൂലികളാണെന്നും രാജ്യത്ത് നിന്ന അവരെ പുറത്താക്കണമെന്നും ഹരിയാന മന്ത്രി അനില്‍ വിജി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. അനില്‍ വിജ് വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് ജെയ്റ്റ്‌ലിയുടെ പ്രതികരണവും വന്നിരിക്കുന്നത്.

English summary
Reflecting his view on the ‘nationalism’ debate triggered after the Akhil Bharatiya Vidyarthi Parishad (ABVP) stopped JNU’s Umar Khalid from participating in a conference at Ramjas College, Union Finance Minister Arun Jaitley said nationalism is a bad word only in India. Arun Jaitley said that debate on ‘nationalism’ was not started by the Bharatiya Janata Party (BJP), however he maintained that the saffron party would definitely join the debate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X