കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രപരമായ ആ പിഴവ് ഞങ്ങള്‍ തിരുത്തി..... കശ്മീരില്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് ജെയ്റ്റ്‌ലി

Google Oneindia Malayalam News

ദില്ലി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയ സര്‍ക്കാര്‍ നടപടിയില്‍ അഭിനന്ദനവുമായി മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി., ദേശീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണെന്ന് ജെയ്റ്റ്‌ലി പറഞ്ഞു. അമിത് ഷായുടെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു. ചരിത്രപരമായ ഒരു മണ്ടത്തരം അഥവാ പിഴാണ് ഇന്ന് തിരുത്തിയിരിക്കുന്നതെന്ന് ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. മുമ്പ് ആദ്യ മോദി സര്‍ക്കാരില്‍ ആയിരുന്നപ്പോള്‍ ബില്ലിനെ അനുകൂലിച്ചിരുന്നു ജെയ്റ്റ്‌ലി.

1

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും എന്റെ അഭിനന്ദങ്ങള്‍. അവര്‍ നമ്മുടെ രാജ്യം ചെയ്ത ചരിത്രപരമായൊരു തെറ്റ് തിരുത്തിയിരിക്കുകയാണ്. അതേസമയം പുതിയ രീതി കശ്മീരില്‍ ഉടന്‍ നടപ്പാക്കുമെന്ന് അമിത് ഷാ പാര്‍ലമെന്റില്‍ പറഞ്ഞു. കശ്മീര്‍ പോലീസ് പുന:സംഘടിപ്പിക്കും. ഇത് ഇനി സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും. സംസ്ഥാനത്തെ രണ്ടായി വിഭജിച്ചിട്ടുണ്ട്.

താല്‍ക്കാലികമായ ഒരു നിയമം സ്ഥിരമായി കാണാനാവില്ലെന്നും, അത് ഇല്ലാതാവേണ്ടതാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ നിയമത്തെ ഇല്ലാതാക്കിയതില്‍ പ്രതിഷേധത്തിലാണ്. രാജ്യത്തിന്റെ ഇരുണ്ട ദിനമാണ് ഇതെന്ന് പ്രതിപക്ഷം ആരോപിച്ചു. അതേസമയം ആംആദ്മി പാര്‍ട്ടി, ബിഎസ്പി, പോലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ പിന്തുണച്ചിട്ടുണ്ട്.

Recommended Video

cmsvideo
ജമ്മു കശ്മീരിന്റെ പദവികൾ എല്ലാം നീക്കി | Oneindia Malayalam

ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇന്ത്യയില്‍ വിശ്വസിച്ച് നല്‍കിയ കാര്യങ്ങളെ വഞ്ചിക്കുന്നതാണ് സര്‍ക്കാര്‍ നടപടിയെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഒരുപാട് പ്രത്യാഘാതങ്ങള്‍ ഇതിലൂടെ ഉണ്ടാവും. സംസ്ഥാനത്തെ ജനങ്ങള്‍ക്കെതിരെയുള്ള അപകടകരമായ നീക്കമാണിത്. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഇരുണ്ട ദിനമാണെന്ന് മെഹബൂബ മുഫ്തി പറഞ്ഞു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത് കൊണ്ട് എന്ത് ലഭിച്ചെന്നും മുഫ്തി ചോദിച്ചു.

മോദി സര്‍ക്കാര്‍ അവരെ കൂടി വിശ്വാസത്തിലെടുക്കണമായിരുന്നു... കശ്മീരില്‍ പ്രതികരിച്ച് ശരത് പവാര്‍മോദി സര്‍ക്കാര്‍ അവരെ കൂടി വിശ്വാസത്തിലെടുക്കണമായിരുന്നു... കശ്മീരില്‍ പ്രതികരിച്ച് ശരത് പവാര്‍

English summary
arun jaitley on kashmir bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X