Get Updates
Get notified of breaking news, exclusive insights, and must-see stories!

നോട്ട് നിരോധനം കൊണ്ട് ഒരു പ്രശ്‌നവുമുണ്ടായില്ല,നേട്ടങ്ങള്‍ മാത്രമെന്ന് അരുണ്‍ ജെയ്റ്റ്‌ലി...

അഞ്ഞൂറ് രൂപയുടെ കൂടുതല്‍ കറന്‍സികള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

ദില്ലി: നോട്ട് നിരോധനം കാരണം രാജ്യത്ത് ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും, നേട്ടങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നവംബര്‍ എട്ടിന് ശേഷം രാജ്യത്തെ എല്ലാ മേഖലകളിലും നേട്ടങ്ങള്‍ മാത്രമാണ് സംഭവിച്ചത്. നികുതി വരുമാനം ഇരട്ടിയായി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മേഖലകളിലെയും നികുതി വരുമാനം ഇരട്ടിയായാണ് വര്‍ധിച്ചത്. പ്രത്യക്ഷ നികുതിയില്‍ 14.4 ശതമാനവും, പരോക്ഷ നികുതിയില്‍ 26.2 ശതമാനവും വര്‍ധനവുണ്ടായതായി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ബാങ്കുകള്‍ക്ക് വായ്പ നല്‍കാനുള്ള ശേഷിയും, രാജ്യത്തെ ഇന്ധന വില്‍പ്പനയും വ്യോമയാന ഗതാഗതവും വര്‍ധിച്ചു. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ ലഭ്യമാണ്, അഞ്ഞൂറ് രൂപയുടെ കൂടുതല്‍ കറന്‍സികള്‍ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കുമെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

എല്ലാം നേട്ടങ്ങള്‍...

എല്ലാം നേട്ടങ്ങള്‍...

നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് ഒരു പ്രശ്‌നവും അനുഭവപ്പെട്ടിട്ടില്ലെന്നും നേട്ടങ്ങള്‍ മാത്രമാണ് ഉണ്ടായതെന്നുമാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ അഭിപ്രായം.

നികുതി വരുമാനത്തില്‍ ഇരട്ടിയിലേറെ വര്‍ധനവ്...

നികുതി വരുമാനത്തില്‍ ഇരട്ടിയിലേറെ വര്‍ധനവ്...

നോട്ട് നിരോധനം കാരണം രാജ്യത്തെ നികുതി വരുമാനം ഇരട്ടിയായി വര്‍ധിച്ചു. പ്രത്യക്ഷ നികുതിയില്‍ 14.4 ശതമാനത്തിന്റെയും, പരോക്ഷ നികുതിയില്‍ 26.2 ശതമാനത്തിന്റെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്.

കൂടുതല്‍ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും...

കൂടുതല്‍ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കും...

രാജ്യത്തെ പഴയ കറന്‍സികളെല്ലാം തിരിച്ചെടുത്തെന്നും, പകരം പുതിയ നോട്ടുകള്‍ നല്‍കിയെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ കൈയില്‍ പുതിയ കറന്‍സികള്‍ ആവശ്യത്തിനുണ്ട്. അഞ്ഞൂറ് രൂപയുടെ പുതിയ കറന്‍സികള്‍ കൂടുതല്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്ക് നന്ദി...

ജനങ്ങള്‍ക്ക് നന്ദി...

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധിച്ച നടപടിയെ രാജ്യത്തെ ജനങ്ങള്‍ പിന്തുണച്ചെന്നും, ജനങ്ങളോട് നന്ദി പറയുന്നതായും അരുണ്‍ ജെയ്റ്റ്‌ലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+