കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉരുളക്കിഴങ്ങ് ഉത്പ്പാദനം കൂട്ടും;നീക്കി വെച്ചത് 500 കോടി, കാർഷിക വിളകളുടെ സംഭരണത്തിനു പ്രത്യേകപദ്ധതി

  • By Desk
Google Oneindia Malayalam News

ദില്ലി: ഉരുള കിഴങ്ങ്, ഉള്ളി ഉത്പാദനം വർധിപ്പിക്കുമെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി. ഉള്ളി, ഉരുള കിഴങ്ങ് കാർഷിക വിളയുടെ ഉത്പാദനം വർധിപ്പിക്കുന്നതിനായി 500 കോടി രൂപ ബജറ്റിൽ വകയിരുത്തി. ഇതിനായി പ്രത്യേക പദ്ധതി രൂപീകരിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില കർഷകർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഫിഷറീസ്, മൃഗസംരക്ഷണത്തിനായി ബജറ്റിൽ പതിനായിരം കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത് കർഷകരുടെ ഉത്പാദനം വർധിപ്പിക്കും. കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നതാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമീണ ചന്തകളുടെ നവീകരണത്തിന് തൊഴിലുറപ്പ് പദ്ധതി പ്രയജനപ്പോടുത്തുമെന്നും ബജറ്റ് അവതരണ്തതിനിടയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു.

Arun Jaitley

രാവിലെ 11 മണിക്ക് ആരംഭിച്ച ബജറ്റ് പ്രസംഗം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അവസാനിച്ചത്. പ്രസംഗം അവസാനിപ്പിച്ച ധനമന്ത്രി ധനകാര്യബിൽ സഭയ്ക്കു മുൻപിൽ വച്ചു. സഭ തിങ്കളാഴ്ചത്തേക്കു പിരിഞ്ഞു. ബജറ്റ് അവതരണ വേളയിൽ ഓഹരി വിപണി കനത്ത ഇടിവ് രേഖപ്പെടുത്തി. അതേസമയം, ബജറ്റ് അവതരണം അവസാനിച്ചതിനു പിന്നാലെ ഓഹരി സൂചികകൾ തിരിച്ചുകയറുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

English summary
Union budget 2018; Arun Jaitley promises 500 crores for potato cultivation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X