കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ജാതി സെന്‍സസ് പുറത്ത്

Google Oneindia Malayalam News

ദില്ലി: രാജ്യം സ്വതന്ത്രമായതിന് ശേഷമുള്ള ആദ്യത്തെ സാമൂഹ്യ-സാമ്പത്തിക-ജാതി സെന്‍സസ് പുറത്ത് വിട്ടു. 2011 ലെ സെന്‍സസ് കണക്കുകള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പുറത്ത് വിട്ടത്.

ജാതി സെന്‍സസ് പ്രകാരം മുസ്ലീം ജനസംഖ്യാ വര്‍ദ്ധനവില്‍ കുറവ് വന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖല ഇപ്പോഴും പിന്നാക്കം നില്‍ക്കുന്നതായും സെന്‍സസില്‍ വ്യക്തമാണ്.

Census

ഗ്രാമീണ മേഖലയില്‍ മൂന്നിലൊന്ന് വീടുകളില്‍ ജീവിത ചെലവുകള്‍ക്കുള്ള വരുമാനം കണ്ടെത്താനാകുന്നില്ല. ഗ്രാമീണ മേഖലയില്‍ 31.26 ശതമാനം ഇപ്പോഴും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരില്‍ 21 ശതമാനത്തിലധികം പട്ടികജാതി വിഭാഗത്തിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഗ്രാമീണ മേഖലയില്‍ നിന്ന് ആദായ നികുതി അടയ്ക്കുന്നത് 4.6 ശതമാനം മാത്രമാണ്. എങ്കില്‍ പോലും ഇവരില്‍ പത്ത് ശതമാനം വീടുകളില്‍ മാത്രമേ സ്ഥിര വരുമാനം ഉള്ളുവത്രെ. 11 ശതമാനത്തിലധികം ഗ്രാമീണ വീടുകളില്‍ റെഫ്രിഡ്ജറേറ്ററുകളുണ്ട്. 20.69 ശതമാനം ഗ്രമീണ വീടുകളിലും ഒരു വാഹനമെങ്കിലും ഉണ്ടത്രെ .

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിയ്ക്കുന്നതിന് മുമ്പ് 1932 ല്‍ ആണ് ഇതിന് മുമ്പ് സാമൂഹ്യ-സാമ്പത്തിക-ജാതി സര്‍വ്വേ നടത്തിയിട്ടുളളത് .

English summary
Finance minister Arun Jaitley on Friday released the socio-economic and caste census (SECC) 2011 and said that it would be an important input for policy makers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X