കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളപ്പണം; അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പനാമയിലെ ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ് തുടങ്ങി 500ഓളം ഇന്ത്യക്കാര്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അന്വേഷണത്തിന് ഉത്തരവിട്ടു. ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് തീരുമാനം.

ഇതേകുറിച്ച് അന്വേഷിക്കാനും നടപടിയെടുക്കാനും പ്രധാനമന്ത്രിയുടെ നിര്‍ദേശം നല്‍കിയതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. കള്ളപ്പണത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പില്ല. എല്ലാവരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. ഇത്തരം വെളിപ്പെടുത്തലുകള്‍ സ്വാഗതം ചെയ്യുന്നതായും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

amitabh-bachchan

അന്വേഷണവുമായി ബന്ധപ്പെട്ട് ആര്‍ബിഐ, കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്, ധനകാര്യ ഇന്റലിജന്‍സ് യൂണിറ്റ് എന്നിവയുള്‍പ്പെട്ട പ്രത്യക സമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ചാണ് ഇന്ത്യയിലെ പ്രമുഖര്‍ കള്ളപ്പണം നിക്ഷേപിച്ചത്. ലോക രാഷ്ട്രങ്ങളിലെ പ്രമുഖരും കള്ളപ്പണം നിക്ഷേപിച്ചവില്‍ ഉള്‍പ്പെടുന്നു.

ചൈനീസ് പ്രസിഡന്‌റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ സഹായി, ഫുട്‌ബോളര്‍ ലയണല്‍ മെസ്സി, നടന്‍ ജാക്കിചാന്‍, സൗദി രാജാവ്, പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് തുടങ്ങിയ പ്രമുഖര്‍ ഇവിടെ കള്ളപ്പണം നിക്ഷേപിച്ചതിന്റെ വിവരങ്ങളും ചോര്‍ന്ന രേഖകളിലുണ്ട്.

English summary
Arun Jaitley says PM Modi has asked to probe the leak, monitor reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X