കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിസഭയിലേക്കില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി; മോദിക്ക് കത്തയച്ചു, ആരോഗ്യം അനുവദിക്കുന്നില്ല

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞദിവസം വന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരില്‍ അരുണ്‍ ജെയ്റ്റിലി ഉണ്ടായേക്കില്ല. തന്നെ ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ച ജെയ്റ്റ്‌ലി പ്രധാനമന്ത്രി മോദിക്ക് കത്തയച്ചു. ആരോഗ്യ കാരണങ്ങളാണ് അദ്ദേഹം കത്തില്‍ സൂചിപ്പിക്കുന്നത്. ചികില്‍സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് തനിക്ക് ഉത്തരവാദിത്തങ്ങള്‍ നല്‍കരുതെന്ന് ജെയ്റ്റ്‌ലി ആവശ്യപ്പെടുന്നത്.

Arun

കഴിഞ്ഞ 18 മാസമായി അസുഖ ബാധിതനാണ്. കേദാര്‍നാഥിലേക്ക് താങ്കള്‍ പുറപ്പെടും മുമ്പ് ഇക്കാര്യം ഞാന്‍ അറിയിച്ചിരുന്നു. പുതിയ സര്‍ക്കാരില്‍ തന്നെ ഭാഗമാക്കരുതെന്നാണ് അന്ന് ആവശ്യപ്പെട്ടത് എന്നും ജെയ്റ്റ്‌ലി കത്തില്‍ മോദിയെ ഓര്‍മിപ്പിക്കുന്നു.

രാഹുല്‍ രഹസ്യനീക്കം തുടങ്ങി; മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരെയും മാറ്റും, 15 ദിവസം സമയംരാഹുല്‍ രഹസ്യനീക്കം തുടങ്ങി; മുഴുവന്‍ കോണ്‍ഗ്രസ് മന്ത്രിമാരെയും മാറ്റും, 15 ദിവസം സമയം

വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ കഴിയാവുന്ന എല്ലാ പിന്തുണയും സര്‍ക്കാരിന് നല്‍കുമെന്നും കത്തില്‍ ജെയ്റ്റ്‌ലി പറയുന്നു. മോദിയും അമിത് ഷായും കഴിഞ്ഞാല്‍ ബിജെപിയിലെയും എന്‍ഡിഎ സര്‍ക്കാരിലെയും മൂന്നാമനായി അറിയപ്പെടുന്ന നേതാവാണ് അരുണ്‍ ജെയ്റ്റ്‌ലി.

മികച്ച ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിലെത്തിയിരിക്കെ ദില്ലിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ആഘോഷങ്ങളില്‍ ജെയ്റ്റ്‌ലി പങ്കെടുത്തിരുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.

സൗദിയില്‍ ചരിത്ര നിമിഷം; ഖത്തര്‍ വിമാനം ജിദ്ദയില്‍, രണ്ടുവര്‍ഷത്തിനിടെ ആദ്യം!! അമീര്‍ എത്തിസൗദിയില്‍ ചരിത്ര നിമിഷം; ഖത്തര്‍ വിമാനം ജിദ്ദയില്‍, രണ്ടുവര്‍ഷത്തിനിടെ ആദ്യം!! അമീര്‍ എത്തി

ആനാരോഗ്യം കാരണം ജെയ്റ്റ്‌ലി മന്ത്രിസഭയില്‍ ഉണ്ടാകില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യം ബിജെപി നേതൃത്വം തള്ളുകയാണ് ചെയ്തത്. ജെയ്റ്റ്‌ലിയുടെ അനാരോഗ്യവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തെറ്റാണെന്നും ബിജെപി വക്താവ് സിതാന്‍ഷു കര്‍ പ്രതികരിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് മോദിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യുന്നത്.

English summary
Arun Jaitley sent letter to Modi; opts out of new govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X