ജെയ്റ്റ്ലിയുടെ ആരോഗ്യനില വഷളായെന്ന് റിപ്പോര്‍ട്ട്; വെന്റിലേറ്ററില്‍ നിന്ന് ഇസിഎംഒയിലേക്ക് മാറ്റി
ദില്ലി: ശ്വാസ തടസത്തെ തുടര്‍ന്ന് ഒരാഴ്ചയായി ദില്ലിയിലെ എയിംസില്‍ കഴിയുന്ന മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ആരോഗ്യനില വഷളായി എന്ന് റിപ്പോര്‍ട്ട്. വെന്റിലേറ്ററില്‍ നിന്ന് അദ്ദേഹത്തെ ഇസിഎംഒയിലേക്ക് മാറ്റിയെന്നാണ് വിവരം. ശ്വാസനാളത്തിലെ ശസ്ത്രക്രിയ കഴിഞ്ഞ ശേഷമാണ് ഇസിഎംഒയിലേക്ക് മാറ്റിയത്. ജീവന് നിലനിര്‍ത്താന്‍ വേണ്ടി കൃത്രിമ ഓക്സിജന്‍ നല്കുന്ന പ്രത്യേക സംവിധാനമാണിത്.

പ്രമുഖ നേതാക്കള്‍ ജെയ്റ്റ്ലിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയാണ്. ചിലര്‍ ആശുപത്രിയില്‍ വിളിച്ച് ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചു. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ, ബിഎസ്പി അധ്യക്ഷ മായാവതി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ ഇതില്‍പ്പെടും. ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദും ആഭ്യന്തര മന്ത്രി അമിത് ഷായും ജെയ്റ്റ്ലിയെ സന്ദര്‍ശിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ വിശദീകരിക്കുന്ന മെഡിക്കല്‍ ബുള്ളറ്റിന് എയിംസ് പുറത്തിറക്കിയിട്ടില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ ഐസിയുവിലാണ് ജെയ്റ്റ്ലി. ഡോക്ടര്‍മാര്‍ കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, മറ്റു ബിജെപി നേതാക്കള്‍ എന്നിവരെല്ലാം ആശുപത്രിയിലെത്തിയിരുന്നു. ശേഷമാണ് മോദി ഭൂട്ടാനിലേക്ക് പോയത്.
എന്‍ഡോക്രിനോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് എന്നിവരാണ് ജെയ്റ്റ്ലിയെ പരിശോധിക്കുന്നത്. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന ജെയ്റ്റ്ലി ഇത്തവണ മന്ത്രിസഭയില്‍ അംഗമായിട്ടില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പിന്മാറിയത്. മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ സഹകരണം എപ്പോഴും പ്രതീക്ഷിക്കാമെന്നും മന്ത്രിസഭയിലേക്കില്ലെന്നും ജെയ്റ്റ്ലി മോദിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ധനവകുപ്പ് നിര്‍മല സീതാരാമന് നല്‍കിയത്.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications