• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

കള്ളപ്പണം തടയല്‍..രാജ്യസുരക്ഷ..നികുതി ഇളവ്..മോദി കയ്യടി നേടുന്നതിങ്ങനെ..

12.58: ബജറ്റ് അവതരണത്തിന് സമാപനം

12.52: മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ട

12.50: 50ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 10 ശതമാനം സർച്ചാർജ്.

12.47: 2.5 മുതല്‍ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 5% നികുതി

12.45: വരുമാന നികുതിയില്‍ ഇളവ്

12.43: സ്റ്റാര്‍ട്ടപ്പുകളുടെ തിരിച്ചടവ് കാലാവധി ഏഴ് വര്‍ഷമാക്കും

12.41: കൂടുതല്‍ തുക ചെക്കായോ ഡിജിറ്റല്‍ ഇടപാടായോ മാത്രം

12.39: പണമായി സ്വീകരിക്കാവുന്നത് പരമാവധി 2000 രൂപ

12.37: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവനയില്‍ നിയന്ത്രണം

12.35:3 ലക്ഷത്തില്‍ കൂടുതല്‍ കറന്‍സി ഇടപാടുകള്‍ പാടില്ല

12.33: ആദായനികുതി റിട്ടേണ്‍ നല്‍കിയത് 1.8 കോടി ആളുകള്‍

12.31: നികുതി വരുമാനം 17% കൂടും, നികുതി പിരിവില്‍ 34% വര്‍ദ്ധന

12.29: നികുതി പിരിവ് കാര്യക്ഷമമാക്കും

12.27: 2,74,111 കോടി രൂപ പ്രതിരോധ മേഖലയ്ക്ക്‌

12.25: സ്വത്ത് കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും

12.24: സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിട്ടാല്‍ കര്‍ശന നടപടി

12.23: വരള്‍ച്ച നേരിടാന്‍ നടപടികള്‍ സ്വീകരിക്കും

12.21: 20 ലക്ഷം ആധാര്‍ പിഒഎസ് മെഷീനുകള്‍

12.19:ക്യാഷ് ലെസ് ഇടപാടുകള്‍ക്കായി ആധാര്‍ പെ

12.17: ഭീം ആപ്പ് പ്രോത്സാഹിപ്പിക്കാന്‍ 2 പദ്ധതികള്‍

12.16: 2500 കോടിയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ ലക്ഷ്യം

12.15: ഗതാഗത വികസനത്തിന് 2.41 ലക്ഷം കോടി

12.13: ഭാരത് നെറ്റ് പദ്ധതിക്കായി 10000 കോടി

12.11: പഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യം

12.09: പുതിയ നിക്ഷേപ നയം പരിഗണനയില്‍

12.07: ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ് ഇനിയില്ല

12.05: ഭവന വായ്പ തിരിച്ചടവ് പരിധി 20 വര്‍ഷമായി ഉയര്‍ത്തും

12.03: പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഇളവ്

12.01: ഭിന്നശേഷിയുള്ളവര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍

11.58: വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയുടെ റെയില്‍ സുരക്ഷാ ഫണ്ട്‌

11.55: 3500 കിലോമീറ്റര്‍ പുതിയ പാതകള്‍

11.53: പരാതികള്‍ പരിഹരിക്കാന്‍ കോച്ച് മിത്ര പദ്ധതി

11.51: റെയില്‍ സുരക്ഷയ്ക്ക് ഊന്നല്‍

11.49: പ്രവേശന പരീക്ഷകള്‍ക്ക് ദേശീയ ഏജന്‍സി

11.46 : എയിംസ് ഗുജറാത്തിനും ഝാര്‍ഖണ്ഡിനും മാത്രം

11.45: കേരളത്തിന് എയിംസ് ഇല്ല

11.43: തൊഴിലുറപ്പ് പദ്ധതി വിഹിതം 48,000 കോടി രൂപയായി ഉയര്‍ത്തി

11.41: സര്‍ക്കാരിന്റെ അജണ്ട 'ടെക് ഇന്ത്യ'

11.39: 2018ഓടെ ഗ്രാമങ്ങളില്‍ 100% വൈദ്യുതീകരണം

11.38 : ക്ഷീര വികസന പദ്ധതികള്‍ക്ക് 8000 കോടി

11.37: 5000 ഗ്രാമങ്ങളെയും ഒരു കോടി കുടുംബങ്ങളെയും ദാരിദ്ര്യ വിമുക്തമാക്കും

11.36: ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പ്രത്യക പദ്ധതി

11.35: ചെറുകിട ജലസേചന പദ്ധതികള്‍ക്ക് 5000 കോടി

11.33: 10 ലക്ഷം കോടി രൂപ വരെ കാര്‍ഷിക വായ്പ

11.30 : ആഭ്യന്തര ഉത്പാദനം 3.4% ഉയരുമെന്ന് പ്രതീക്ഷിക്കുന്നു

11.29 : ഡിജിറ്റല്‍ ഇടപാടുകള്‍ക്കും യുവാക്കള്‍ക്കും മുന്‍തൂക്കം നല്‍കും

11.28 : കാര്‍ഷിക- ഗ്രാമീണ മേഖലകള്‍ക്ക് ബജറ്റില്‍ ഊന്നല്‍

11.25: നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഈ വര്‍ഷത്തോടെ അവസാനിക്കും

11. 26: ബജറ്റ് ഏകീകരണം ചരിത്ര നടപടിയെന്നും ജെയ്റ്റ്‌ലി

11.20 : നോട്ട് നിരോധനം ധീരമായ നടപടിയെന്ന് ജെയ്റ്റ്‌ലി

11.23 : നോട്ട് നിരോധനം സംശുദ്ധമായ സാമ്പത്തിക വ്യവസ്ഥയ്ക്ക് വേണ്ടി

11.17 : കേരള എംപിമാര്‍ സഭ ബഹിഷ്‌കരിച്ചു

11.11:കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരിപ്പിക്കുന്നു

11.10: കേന്ദ്ര സര്‍ക്കാരിന്റെ നാലാം ബജറ്റ് അവതരണത്തിന് സഭയില്‍ തുടക്കം

11.9: സഭയിൽ പ്രതിപക്ഷ ബഹളം

11. 7: സഭ പിരിയണമെന്ന് കോണ്‍ഗ്രസ്സിന്റെ ആവശ്യം

11.04: സ്പീക്കര്‍ അനുശോചനക്കുറിപ്പ് വായിക്കുന്നു

11. 03: അന്തരിച്ച ഇ അഹമ്മദിന് സഭയില്‍ ആദരാജ്ഞലി അര്‍പ്പിക്കുന്നു

11.00: സഭാ നടപടികള്‍ക്ക് തുടക്കം

10.55: മോദി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് അവതരണം അല്‍പസമയത്തിനകം സഭയില്‍

10.43 : ബജറ്റ് അവതരിപ്പിക്കുമെന്ന് സ്പീക്കര്‍

10.36: പ്രത്യേക മന്ത്രിസഭാ യോഗം തുടങ്ങി

10.34: ബജറ്റ് 11 മണിക്കെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

10.28 : പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയിലെത്തി

10.22: ബജറ്റ് അവതരിപ്പിക്കാന്‍ രാഷ്ട്രപതിയുടെ അനുമതി

10.9: ബജറ്റ് അവതരണത്തിന് സ്പീക്കറുടെ അനുമതി

10.07: പ്രത്യേക മന്ത്രിസഭായോഗം അല്‍പസമയത്തിനകം പാര്‍ലമെന്റില്‍

9.53: ബജറ്റ് അവതരണത്തിനായി അരുൺ ജെയ്റ്റ്ലി സഭയിലെത്തി

ദില്ലി: നോട്ട് നിരോധനത്തിന്റെ ക്ഷീണം തീര്‍ക്കാനും 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും മോദി സര്‍ക്കാരിന്റെ ബജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

കേരള എംപിമാര്‍ പ്രതിഷേധ സൂചകമായി സഭ ബഹിഷ്‌കരിച്ചു. നോട്ട് നിരോധനം സംശുദ്ധമായ സാമ്പത്തിക വ്യവസ്ഥയ്ക്ക് വേണ്ടിയെന്ന് ജെയ്റ്റ്‌ലി സഭയില്‍നോട്ട് നിരോധനത്തെ ജെയ്റ്റ്‌ലി പ്രകീര്‍ത്തിച്ചു.നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഈ വര്‍ഷത്തോടെ അവസാനിക്കും. കാര്‍ഷിക- ഗ്രാമീണ മേഖലകള്‍ക്ക് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നു. കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല. വരുമാന നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് നികുതി നൽകേണ്ട. 50ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് 10 ശതമാനം സർച്ചാർജ്. 2.5 മുതല്‍ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് 5% നികുതിയും ഏർപ്പെടുത്തി.

English summary
Finance Minister Arun Jaitely will present Union Budget 2017-18 in Lok Sabha. Get live updates on Budget 2017 along with key highlights and announcements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more