കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി വിദേശപര്യടനം റദ്ദാക്കേണ്ടെന്ന് ജെയ്റ്റ്‌ലിയുടെ കുടുംബം, സാന്ത്വനിപ്പിച്ച് മോദി!!

Google Oneindia Malayalam News

ദില്ലി: മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം മോദി വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎഇയിലാണ് ഉള്ളത്. ഇത് റദ്ദാക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. വിദേശ പര്യടനം റദ്ദാക്കേണ്ടെന്ന് ജെയ്റ്റ്‌ലിയുടെ കുടുംബം മോദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്കാണ് അദ്ദേഹം യുഎഇയില്‍ എത്തിയിരിക്കുന്നതെന്നും, രാജ്യത്തിന് അത് പ്രധാനമാണെന്നും ജെയ്റ്റ്‌ലിയുടെ കുടുംബം പറഞ്ഞു.

1

ദില്ലി എയിംസില്‍ വെച്ചായിരുന്നു ജെയ്റ്റ്‌ലിയുടെ മരണം. കുറച്ചു ദിവസമായി അദ്ദേഹം ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. മൃതദേഹം വൈകാതെ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തുമെന്നാണ് സൂചന. ശവസംസ്‌കാര ചടങ്ങുകള്‍ നാളെ നടക്കും. അതേസമയം അദ്ദേഹത്തിന്റെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രധാനമന്ത്രി സംസ്‌കാര ചടങ്ങുകള്‍ക്ക് എത്തുമോ എന്ന് ഇതുവരെ ബിജെപി വൃത്തങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

ഫ്രാന്‍സില്‍ വെച്ചാണ് അദ്ദേഹം യുഎഇയില്‍ എത്തിയത്. കഴിഞ്ഞ ദിവസം അദ്ദേഹം യുനെസ്‌കോ ആസ്ഥാനത്ത് ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. യുഎഇയില്‍ നിന്ന് അദ്ദേഹം ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി വീണ്ടും ഫ്രാന്‍സിലെത്തും. യുഎഇയില്‍ ഉഭയകക്ഷി ചര്‍ച്ചകളും, മേഖലയിലും അന്താരാഷ്ട്ര തലത്തിലെയും കാര്യങ്ങളും, യോജിച്ച് പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചും യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്യിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നട ത്തുന്നും.

Recommended Video

cmsvideo
അറിയാം അരുണ്‍ ജെയ്റ്റ്‌ലിയുടെ ജീവിതം | Oneindia Malayalam

യുഎഇയില്‍ റുപേ കാര്‍ഡ് നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനുള്ള പദ്ധതിയും മോദി ലോഞ്ച് ചെയ്യുന്നുണ്ട്. നേരത്തെ പ്രധാനമമന്ത്രി ജെയ്റ്റ്‌ലിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ചിരുന്നു. ധീരനായ, പോരാളിയായ വിദ്യാര്‍ത്ഥി നേതാവായിരുന്നു ജെയ്റ്റ്‌ലിയെന്ന് മോദി പറഞ്ഞു. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന്റെ മുന്‍നിരയില്‍ അദ്ദേഹവുമുണ്ടായിരുന്നെന്ന് മോദി പറഞ്ഞു. പാര്‍ട്ടിയുടെ ഏറ്റവും സ്വീകാര്യനായ നേതാവായിരുന്നു ജെയ്റ്റ്‌ലിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ധനമന്ത്രി പദത്തിലെത്തിയ ചാണക്യന്‍..... അരുണ്‍ ജെയ്റ്റ്ലി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് ധനമന്ത്രി പദത്തിലെത്തിയ ചാണക്യന്‍..... അരുണ്‍ ജെയ്റ്റ്ലി

English summary
arun jaitleys family asks pm not to cut short his visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X