കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യനിലയിൽ പുരോഗതി; ആശങ്ക വേണ്ടെന്ന് ഡോക്ടർമാർ

Google Oneindia Malayalam News

ദില്ലി: മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ദില്ലിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജെയ്റ്റ്ലി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡോക്ടർമാർ അറിയിച്ചതായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഓഫീസാണ് വ്യക്തമാക്കിയത്.

സോണിയാ ഗാന്ധി കോൺഗ്രസ് ഇടക്കാല പ്രസിഡന്റാകും; തീരുമാനം പ്രവർത്തക സമിതി യോഗത്തിൽസോണിയാ ഗാന്ധി കോൺഗ്രസ് ഇടക്കാല പ്രസിഡന്റാകും; തീരുമാനം പ്രവർത്തക സമിതി യോഗത്തിൽ

അരുൺ ജെയ്റ്റ്ലി ചികിത്സയിൽ കഴിയുന്ന എയിംസ് ആശുപത്രിയിൽ വെങ്കയ്യ നായിഡു സന്ദർശനം നടത്തിയിരുന്നു. ജെയ്റ്റ്ലിയുടെ കുടുംബാഗങ്ങളുമായും ഡോക്ടർമാരുമായി നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യ വകുപ്പ് മന്ത്രി ഹർഷവർദ്ധൻ ധനവകുപ്പ് മന്ത്രി നിർമലാ സീതാരാമൻ, ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദ തുടങ്ങിയവർ കഴിഞ്ഞ ദിവസം അരുൺ ജെയ്റ്റ്ലിയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

jaitley

ഏറെ നാളായി അനാരോഗ്യം അദ്ദേഹത്തെ അലട്ടിയിരുന്നു. ഇതേ തുടർന്നാണ് രണ്ടാം മോദി സർക്കാരിൽ നിന്നും വിട്ടുനിൽക്കാൻ അദ്ദേഹം തീരുമാനമെടുത്തത്. കഴിഞ്ഞ വർഷം മേയിൽ അദ്ദേഹത്തെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. 2014ൽ ശരീര ഭാരം കുറയ്ക്കാനുള്ള ബേരിയാട്രിക് സർജറിക്കും അദ്ദേഹം വിധേയനായിരുന്നു.

English summary
Arun Jaitley's health condition improves, says sources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X