ആരാണ് ഹിറ്റ്‌ലര്‍; ഇന്ദിരയോ മോദിയോ?
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ഹിറ്റ്‌ലര്‍ എന്ന് വിളിച്ച കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിക്ക് ബി ജെ പിയുടെ മറുപടി. രാഹുലിന്റെ മുത്തശ്ശിയായ ഇന്ദിരാ ഗാന്ധിയാണ് ഹിറ്റ്‌ലറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഏക ഇന്ത്യന്‍ ഭരണാധികാരി എന്നാണ് ബി ജെ പി പറയുന്നത്. മുതിര്‍ന്ന നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയാണ് രാഹുലിന് മറുപടിയുമായി രംഗത്ത് വന്നത്.
അടിയന്തരാവസ്ഥ കാലഘട്ടത്തെ നാസി ഭരണത്തോട് ഉപമിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ ജയ്റ്റ്‌ലി നേരിട്ടത്. സ്വാതന്ത്രാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമായിരുന്നു ഇത്. അതിന് നേതൃത്വം നല്‍കിയത് കോണ്‍ഗ്രസ് സര്‍ക്കാരും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുമാണ്.

മോദിയുടെ തട്ടകമായ ഗുജറാത്തില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ഗാന്ധി മോദിയെ ഹിറ്റ്‌ലറിനോട് ഉപമിച്ചത്. ഹിറ്റ്‌ലറിനെപ്പോലെ അഹങ്കാരിയാണ് മോദി എന്നും സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും സന്ദേശമാണ് കോണ്‍ഗ്രസിന് മുന്നോട്ടുവെക്കാനുള്ളത് എന്നും പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ നിഷേധി ഹിറ്റ്‌ലര്‍ ആയിരുന്നു. ജനങ്ങള്‍ക്ക് വിവരമുണ്ട് എന്ന് മനസിലാക്കാത്ത ഹിറ്റ്‌ലര്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. എല്ലാ അറിവും തനിക്ക് മാത്രമേ ഉള്ളൂ എന്ന് ഹിറ്റ്‌ലര്‍ കരുതി. ഇന്ന് ഇന്ത്യയിലെ ഒരു നേതാവ് ഇതുപോലെയാണ്. ഞാനത് ചെയ്തു, ഞാനിത് ചെയ്തു എന്ന് മാത്രം പറഞ്ഞുനടക്കുന്നു. ഒരു ജനനേതാവ് അങ്ങനെയാകരുത് - ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications