കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതിക്കെതിരെ ആഞ്ഞടിച്ച് അരുൺ ജെയ്റ്റ്ലി; മോദി പരാമർശത്തിന് 'ചുട്ട' മറുപടി, ഭരണവും ധാർമ്മികതയും താഴന്നു.... മായാവതി പൊതുജീവിതത്തിന് യോഗ്യതയില്ലാത്തവർ!!

  • By Desk
Google Oneindia Malayalam News

ദില്ലി: ബിഎസ്പി നേതാവ് മായാവതിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വ്യക്തിപരമായ പരാമര്‍ശമുന്നയിച്ച മായാവതിക്കെതിരെയാണ് അരുണ്‍ ജെയ്റ്റിലി രംഗത്തെത്തിയത്. മായാവതി പൊതുജീവിതത്തിന് യോഗ്യതയില്ലാത്തവരാണെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ പരാമര്‍ശം.

<strong>കോൺഗ്രസ് തന്ത്രങ്ങൾ ഫലിക്കുമോ? രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെങ്കിൽ കണക്കുകൾ ഇങ്ങനെ</strong>കോൺഗ്രസ് തന്ത്രങ്ങൾ ഫലിക്കുമോ? രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെങ്കിൽ കണക്കുകൾ ഇങ്ങനെ

മായാവതി പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്നയാളാണ്. എന്നാല്‍ അവരുടെ ഭരണവും ധാര്‍മ്മികതയും ഇപ്പോള്‍ ഏറ്റവും താഴ്ന്ന നിലയിലാണ്. പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ച മായവതി പൊതുജീവിതത്തിന് യോഗ്യതയില്ലാത്തവരായി എന്നും ജെയ്റ്റ്‌ലി തിരിച്ചടിച്ചു.

Mayawati and Arum Jaitely

രാഷ്ട്രീയ നേട്ടത്തിനായി സ്വന്തം ഭാര്യയെ വേണ്ടെന്ന് വച്ച മോദി മറ്റുള്ളവരുടെ ഭാര്യമാരെയും സഹോദരിമാരെയും ബഹുമാനിക്കാന്‍ അറിയില്ലെന്നായിരുന്നു മായാവതിയുടെ പരാമര്‍ശം. ഇതിന് മറുപടിയുമായാണ് ജെയ്റ്റ്‌ലി എത്തിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെയും ജെയ്റ്റ്‌ലി പരാമര്‍ശം ഉന്നയിച്ചിരുന്നു.

രാഷ്ട്രീയ അതിക്രമങ്ങള്‍ നടക്കുന്ന ബംഗാളിനെ പരാമര്‍ശിച്ചായിരുന്നു ഇത്. ജനാധിപത്യം ഗുരുതരമായ അവസ്ഥയിലാണ് മമതയുടെ ഭരണത്തിന്‍ കീഴില്‍. സംസ്ഥാനത്ത് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയാണ്. പ്രവര്‍ത്തന സ്വാതന്ത്യം ഇല്ലാതായിരിക്കയാണ്. ബൂത്ത് പിടുത്തവും പ്രതിപക്ഷ നേതാക്കള്‍ക്ക് റാലി നടത്താനും അനുവദിക്കാത്ത തരത്തില്‍ സ്വേച്ഛാധിപത്യമാണ് മമത കാഴ്ച്ചവയ്ക്കുന്നെന്നും അരുണ്‍ ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. ബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് മമത ബാനര്‍ജിയും ബിജെപിയും പരസ്യ പ്രതികരണങ്ങളിലൂടെ ഏറ്റ്മുട്ടുകയായിരുന്നു.

English summary
Arun Jaitly attack BSP leader Maywati for her personal comment on PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X