കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുനിരോധനം കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതി: സര്‍ക്കാരിനും ജിഎസ്ടിയ്ക്കുമെതിരെ അരുണ്‍ ഷൂരി

യശ്വന്ത് സിന്‍ഹ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഷൂരിയുടെ രംഗപ്രവേശം

Google Oneindia Malayalam News

ദില്ലി: നോട്ടുനിരോധനത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി. നോട്ടു നിരോധനം കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ പദ്ധതിയായിരുന്നുവെന്നും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയായത് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ടുനിരോധനമാണെന്നും അരുണ്‍ ഷൂരി കുറ്റപ്പെടുത്തുന്നു. എന്‍ഡി
ടിവിയോടായിരുന്നു ഷൂരിയുടെ പ്രതികരണം.

എല്ലാവര്‍ക്കും കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനുള്ള കാരണം നോട്ടുനിരോധനമെന്നും അരുണ്‍ ഷൂരി ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ സമ്പദ്ഘടനയില്‍ മാന്ദ്യമല്ല, മരവിപ്പാണ് ഉള്ളത്. ഇന്നത്തെ സാമ്പത്തിക അസ്ഥിരതയ്ക്ക് യുപിഎ സര്‍ക്കാരിനെ കുറ്റം പറയാന്‍ സാധിക്കില്ല. ശരിയായ രീതിയില്‍ കണക്കാക്കിയാല്‍ വളര്‍ച്ചാ നിരക്ക് ഇനിയും കുറയുമെന്നും സിന്‍ഹ കുറ്റപ്പെടുത്തുന്നു.

 സര്‍ക്കാര്‍ ചെയ്തത് വിഡ്ഢിത്തം

സര്‍ക്കാര്‍ ചെയ്തത് വിഡ്ഢിത്തം

നോട്ടുനിരോധനം കൊണ്ട് സര്‍ക്കാര്‍ ചെയ്തത് വിഡ്ഢിത്തമാണെന്നും ജനങ്ങള്‍ക്ക് തങ്ങളുടെ കയ്യിലുള്ള കള്ളപ്പണം വെളുപ്പിക്കാന്‍ ഇതുവഴി കഴിഞ്ഞുവെന്നും ഷൂരി പറയുന്നു. 99 നോട്ടുകളും ബാങ്കുകള്‍ വഴി തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തെ ഉദ്ധരിച്ച ഷൂരി കള്ളപ്പണവും നികുതി അടയ്ക്കാത്ത പണവും നശിപ്പിക്കാന്‍ നോട്ടു നിരോധം കൊണ്ട് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാണിക്കുന്നു.

 ബിജെപിയ്ക്കെതിരെ വാളോങ്ങി

ബിജെപിയ്ക്കെതിരെ വാളോങ്ങി


കഴിഞ്ഞ ദിവസം സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ടുഅസാധുവാക്കല്‍ പ്രഖ്യാപനത്തിന് ഒരു വയസ്സ് തികഞ്ഞതോടെയാണ് യശ്വന്ത് സിന്‍ഹ വിമര്‍ശനവുമായി രംഗത്തെത്തിയത്.

എളുപ്പം കരകയറില്ല

എളുപ്പം കരകയറില്ല


രാജ്യത്തെ സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് ചൂണ്ടിക്കാണിച്ച ഷൂരി സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ പ്രതിസന്ധിയില്‍ നിന്ന് എളുപ്പത്തില്‍ കരകയറാന്‍ സാധിക്കില്ലെന്നും അഭിപ്രായപ്പെട്ടു. വാജ്പേയ് മന്ത്രിസഭയിലെ അംഗമായിരുന്നു ഷൂരി. എന്നാല്‍ സിന്‍ഹയുടേയും ഷൂരിയുടേയും ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ് ബിജെപി കേന്ദ്ര നേതൃത്വം രംഗത്തെത്തി. ബിജെപി നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിലുള്ള നിരാശയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്.

 മാന്ദ്യമല്ല മരവിപ്പ്

മാന്ദ്യമല്ല മരവിപ്പ്

രാജ്യത്തെ സമ്പദ്ഘടനയില്‍ മാന്ദ്യമല്ല, മരവിപ്പാണ് ഉള്ളത്. ഇന്നത്തെ സാമ്പത്തിക അസ്ഥിരതയ്ക്ക് യുപിഎ സര്‍ക്കാരിനെ കുറ്റം പറയാന്‍ സാധിക്കില്ല. ശരിയായ രീതിയില്‍ കണക്കാക്കിയാല്‍ വളര്‍ച്ചാ നിരക്ക് ഇനിയും കുറയുമെന്നും സിന്‍ഹ തുറന്നടിച്ചു. 40 മാസത്തെ ഭരണത്തിന് ശേഷവും സാമ്പത്തിക അസ്ഥിരത ശരിയാക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിട്ടില്ലെന്നും യശ്വന്ത് സിന്‍ഹ തുറന്നടിച്ചു. സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ബിജെപി സര്‍ക്കാരിന് ആണെന്നും സിന്‍ഹ വിമര്‍ശനം ഉന്നയിച്ചു.

ജിഎസ്ടിയും വിമര്‍ശനത്തില്‍

ജിഎസ്ടിയും വിമര്‍ശനത്തില്‍

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കാരമെന്നവകാശപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ ജിഎസ്ടിയുടെ നടത്തിപ്പിനെ വിമര്‍ശിച്ച ഷൂരി മോശം രീതിയിലാണ് ജിഎസ്ടി നടപ്പിലാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജിഎസ്ടി പ്രാബല്യത്തില്‍ വരുത്തുന്നതിന്‍റെ ഭാഗമായി അര്‍ധരാത്രി നടത്തിയ പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. സ്വാതന്ത്ര്യം ലഭിച്ചതിന് സമാനമായാണ് ജിഎസ്ടി നടപ്പിലാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മാന്ദ്യമല്ല മരവിപ്പ്

മാന്ദ്യമല്ല മരവിപ്പ്

രാജ്യത്തെ സമ്പദ്ഘടനയില്‍ മാന്ദ്യമല്ല, മരവിപ്പാണ് ഉള്ളത്. ഇന്നത്തെ സാമ്പത്തിക അസ്ഥിരതയ്ക്ക് യുപിഎ സര്‍ക്കാരിനെ കുറ്റം പറയാന്‍ സാധിക്കില്ല. ശരിയായ രീതിയില്‍ കണക്കാക്കിയാല്‍ വളര്‍ച്ചാ നിരക്ക് ഇനിയും കുറയുമെന്നും സിന്‍ഹ തുറന്നടിച്ചു. 40 മാസത്തെ ഭരണത്തിന് ശേഷവും സാമ്പത്തിക അസ്ഥിരത ശരിയാക്കാന്‍ എന്‍ഡിഎയ്ക്ക് സാധിച്ചിട്ടില്ലെന്നും യശ്വന്ത് സിന്‍ഹ തുറന്നടിച്ചു. സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ബിജെപി സര്‍ക്കാരിന് ആണെന്നും സിന്‍ഹ വിമര്‍ശനം ഉന്നയിച്ചു.

നോട്ട് നിരോധനം

നോട്ട് നിരോധനം


2016 നവംബര്‍ എട്ടിനാണ് കള്ളപ്പണത്തിനും കള്ളനോട്ടുകള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കുന്നത്. നോട്ടുനിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ കേന്ദ്രധനകാര്യ മന്ത്രാലയം സമയം അനുവദിച്ചെങ്കിലും ഇത് ഉപയോഗപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് വേണ്ടിയാണ് സുപ്രീം കോടതി ഇടപെടല്‍ നടത്തിയിട്ടുള്ളത്.

English summary
Arun Shourie, former union minister, was categorical today in blaming the economic slowdown on Prime Minister Narendra Modi's shock outlawing of high-denomination notes a year ago.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X