കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണ ഷാന്‍ബാഗിനെ ബലാത്സംഗം ചെയ്തത് പിന്നെയാരാണ്?

Google Oneindia Malayalam News

മുംബൈ: ബലാത്സംഗം ചെയ്യപ്പെട്ടതിന് ശേഷം 42 വര്‍ഷങ്ങള്‍ ബോധരഹിതയായി ജീവിച്ച ശേഷം ഒടുവില്‍ അരുണ ഷാന്‍ബാഗ് അന്തരിച്ചിട്ട് രണ്ടാഴ്ച തികഞ്ഞിട്ടില്ല. 1973 ല്‍ അരുണ നേഴ്‌സായി ജോലി ചെയ്യുന്ന കെ ഇ എം ആശുപത്രിയിലെ ജീവനക്കാരന്‍ ബലാത്സംഗം ചെയ്ത ശേഷം ചങ്ങല കൊണ്ട് കഴുത്ത് മുറുക്കിയാണ് ഈ സ്ഥിതിയിലാക്കിയത്. സോഹന്‍ലാല്‍ എന്നയാളാണ് അരുണയെ ആശുപത്രിയില്‍ വെച്ച് അരുണയെ ആക്രമിച്ചത്.

എന്നാല്‍ സംഭവം നടന്ന് 42 വര്‍ഷങ്ങള്‍ക്ക് ശേഷം സോഹന്‍ലാല്‍ പറയുന്നത് അരുണ ഷാന്‍ബാഗിനെ താന്‍ ബലാത്സംഗം ചെയ്തിരുന്നില്ല എന്നാണ്. ഞാന്‍ അരുണയെ ബലാത്സംഗം ചെയ്തിട്ടില്ല - മറാത്തി ദിനപ്പത്രത്തിനോട് സോഹന്‍ലാല്‍ ഇങ്ങനെ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. അന്നത്തെ ദിവസം സംഭവിച്ച കാര്യങ്ങളൊന്നും തനിക്ക് ഓര്‍മയില്ല എന്നും ഇയാള്‍ പറയുന്നു.

aruna

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിന് സമീപം പര്‍പയിലാണ് അരുണ ഷാന്‍ബാഗിനെ ആക്രമിച്ച് കോമയിലാക്കിയ സോഹന്‍ലാലിനെ കണ്ടെത്തിയത്. ദില്ലിയില്‍ നിന്നും 75 കിലോമീറ്റര്‍ അകലെ കുടുംബത്തോടൊപ്പം കഴിയുകയാണത്രെ ഇയാള്‍. 7 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് 1980 ല്‍ സോഹന്‍ലാല്‍ ജയിലിന് പുറത്തിറങ്ങിയതാണ്. ഇയാള്‍ 2001 ല്‍ മരിച്ചുപോയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

42 വര്‍ഷത്തിന് ശേഷം, അരുണ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ എവിടെ നിന്നാണ് വരുന്നതെന്ന് ഇയാള്‍ കാണാനെത്തിയ മാധ്യമപ്രവര്‍ത്തകനോട് ചോദിച്ചതായി റിപ്പോര്‍ട്ടിലുണ്ട്. ബലാത്സംഗത്തിന്റെ കാര്യം അന്ന് ആരും പറഞ്ഞിരുന്നില്ല. ദില്ലിയില്‍ നിന്നുള്ള ഒരു ബന്ധുവില്‍ നിന്നാണ് അരുണ ഷാന്‍ബാഗ് മരിച്ച വിവരം താന്‍ അറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. ഭാര്യയും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം കഴിയുകയാണ് 70 കാരനായ സോഹന്‍ലാല്‍ ഇപ്പോള്‍.

English summary
Aruna Shanbaug's attacker lives in UP, says didn't rape her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X