കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് വെടിവെപ്പില്‍ രണ്ടുമരണം; തീരുമാനം മാറ്റി, സമരം അവസാനിപ്പിക്കണമെന്ന് അരുണാചല്‍ മുഖ്യമന്ത്രി

Google Oneindia Malayalam News

ഇറ്റാനഗര്‍: സ്ഥിരതാമസവുമായി ബന്ധപ്പെട്ട വിവാദ വിഷയത്തിലെ ചര്‍ച്ച അവസാനിപ്പിച്ചെന്നും സമരം നിര്‍ത്തണമെന്നും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമാസക്തരായ ജനക്കൂട്ടം ഉപമുഖ്യമന്ത്രിയുടെ വീടിന് തീവെക്കുകയും മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ചത്.

Ita

തദ്ദേശീയരല്ലാത്ത ആറ് സമുദായക്കാര്‍ക്ക് സ്ഥിരതാസമ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിച്ചതാണ് വിവാദത്തിന് കാരണം. ആദിവാസി വിഭാഗത്തില്‍പ്പെടാത്തവര്‍ക്കാണ് സ്ഥിരം താമസക്കാരാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. ഇക്കാര്യം പഠിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാക്കുകയും ചെയ്തു. എന്നാല്‍ ബഹളം കാരണം നിയമസഭയില്‍ ചര്‍ച്ച നടന്നില്ല. സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയും ചെയ്തു.

എന്നാല്‍ അപ്പോഴേക്കും വിദ്യാര്‍ഥി സംഘടനകളും ചില തദ്ദേശീയരും സമരം തുടങ്ങിയിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും ശക്തമായ സമരത്തിനാണ് ഇറ്റാനഗര്‍ സാക്ഷ്യം വഹിച്ചത്. സമരം നടത്തിയവര്‍ക്ക് നേരെ പോലീസ് വെടിവച്ചു. രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഇതോടെ ജനം അക്രമാസക്തരായി. മന്ത്രിമാരുടെ വസതികളും പോലീസ് ഓഫീസര്‍മാരുടെ വീടുകളും ആക്രമിക്കപ്പെട്ടു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച നടത്തി. ഒട്ടേറെ പോലീസുകാര്‍ക്ക് പരിക്കേറ്റു. 150ഓളം സര്‍ക്കാര്‍ വാഹനങ്ങള്‍ കേടുവരുത്തി. സമരം നിയന്ത്രിക്കാന്‍ സൈന്യത്തെ വിളിച്ചിട്ടും കാര്യമുണ്ടായില്ല. ഇതോടെയാണ് മുഖ്യമന്ത്രി വിഷയത്തില്‍ പ്രതികരണവുമായി രംഗത്തുവന്ത്.

അരുണാചലില്‍ കലാപം പടരുന്നു; ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു, പിന്നില്‍ കോണ്‍ഗ്രസ് എന്ന് കേന്ദ്രംഅരുണാചലില്‍ കലാപം പടരുന്നു; ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു, പിന്നില്‍ കോണ്‍ഗ്രസ് എന്ന് കേന്ദ്രം

തദ്ദേശീയരല്ലാത്തവര്‍ക്ക് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നും വിഷയം അവസാനിച്ചെന്നും സമരം നിര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അക്രമങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാന്‍ പ്രത്യേക നിര്‍ദേശവും മുഖ്യമന്ത്രി നല്‍കി.

English summary
Arunachal CM Pema Khandu says PRC issue closed, urges protesters to end violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X