Get Updates
Get notified of breaking news, exclusive insights, and must-see stories!

'അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യഘടകം'; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഇന്ത്യ പേരുകൾ നൽകി സ്വന്തമാക്കി എന്ന ചൈനീസ് വിമർശനങ്ങൾക്ക് മറുപടിയുായി ഇന്ത്യ. വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ആ യാഥാർത്ഥ്യത്തെ മാറ്റാൻ ഒന്നിനും സാധിക്കില്ലെന്നും വിദേശകാര്യ വക്താവ് രണ്‍ദീർ ജയ്സ്വാൾ പറഞ്ഞു.

'അരുണാചൽ പ്രദേശിനെ സംബന്ധിച്ചുള്ള ഇന്ത്യയുടെ നിലപാടിൽ യാതൊരു മാറ്റവും ഇല്ല. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അത് വസ്തുതാപരമായി തെളിയിക്കപ്പെട്ടൊരു കാര്യമാണ്. അതേസമയം ഒരുകാര്യം കൂടി അടിവരയിട്ട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ യാഥാർത്ഥ്യത്തെ മാറ്റാൻ ഒന്നിനും സാധിക്കില്ല', രണ്‍ദീർ ജയ്സ്വാൾ പറഞ്ഞു.

indiachina2-8

അരുണാചൽ പ്രദേശിനെ "സാങ്നാൻ" എന്നാണ് ചൈന വിളിക്കുന്നത്. മേഖലയിലെ ഇന്ത്യയുടെ പരമാധികാരത്തെ അംഗീകരിക്കാൻ ചൈന തയ്യാറായിട്ടില്ല. എ്നാൽ അരുണാചൽ പ്രദേശിന് മുകളിലുള്ള ചൈനയുടെ അവകാശവാദം ഇന്ത്യ എല്ലായപ്പോഴും തള്ളിയിട്ടുണ്ട്.

. സ്ഥലങ്ങൾക്ക് ഇന്ത്യ പേരുകൾ നൽകിയ നടപടിയെ നിയമവിരുദ്ധം എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുൻ ആരോപിച്ചത്. "സാങ്നാൻ" മേഖല ചൈനയുടെ പ്രദേശമാണെന്നും അതുകൊണ്ട് തന്നെ അരുണാചൽ എന്ന് വിളിക്കുന്നതിനെ ഒരുതരത്തിലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ജിയാകുൻ പറഞ്ഞു. 27 സ്ഥലങ്ങൾക്കും പേര് നൽകിയ നടപടിയെ ചൈന എതിർത്തു. പേര് നൽകി എന്നതുകൊണ്ട് അതിർത്തിയിൽ ചൈന സ്വീകരിക്കുന്ന നിലപാടിൽ യാതൊരു മാറ്റവും വരുത്താൻ സാധിക്കില്ലെന്ന് വക്താവ് പ്രതികരിച്ചു. എന്നാൽ ചൈനയുടെ എതിർപ്പുകൾ അംഗീകരിക്കില്ലെന്നും പ്രദേശം തങ്ങളുടേതാണെന്നും ഇന്ത്യ ആവർത്തിച്ചു.

ദീർഘകാലമായി ഇരുരജ്യങ്ങളും തമ്മിൽ അരുണാചൽ പ്രദേശിനെ ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകുന്നതിന ഇന്ത്യ കടുത്ത ഭാഷയിൽ എതിർത്തിരുന്നു. ചൈന പുതിയ പേരുകൾ നൽകി എന്നതുകൊണ്ട് അതിർത്തിയിലെ ഇന്ത്യയുടെ പരമാധികാരം ഇല്ലാതാകുന്നില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഈ വർഷത്തിൻ്റെ തുടക്കത്തിൽ വിവിധ പ്രദേശങ്ങൾക്ക് ചൈന പേര് നൽകിയതിനെ ഇന്ത്യ തള്ളിയിരുന്നു.

അതേസമയം അതിർത്തി തർക്കങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ വളരെ ഗൌരവത്തോടെയാണ് ഇന്ത്യ കാണുന്നതെന്നും അതിർത്തിയിലെ പ്രശ്നങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നും നിരന്തരം ചൈനയെ അറിയിച്ചിട്ടുണ്ടെന്നും ജസ്വാൾ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ പേരുകൾ ഔദ്യോഗികമായി ചേർത്തത്. 1959-ൽ ഇന്ത്യ-ചൈന സംഘർഷങ്ങൾക്ക് തുടക്കമിട്ട ലോങ്ജു , താഗ് ലാ,ജയറാംപൂർ, ജസ്‌വന്ത് ഗഡ്, സംഭോ സരോവർ, ബരാ കുന്ദുൻ, ഛോട്ടാ കുന്ദുൻ, ധൻ ബാരി, പ്രീത്നഗർ, തേരിത്നഗർ, രാംനഗർ, സാഗർ, പത്മ, ജ്യോതിനഗർ, ബൈശാഖി എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് ഭൂപടത്തിൽ ഇന്ത്യ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+