അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍: മരണം 10 കവിഞ്ഞു
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ വെസ്റ്റ് കമെംഗ് ജില്ലയിലുണ്ടായ മണ്ണിടിച്ചല്ലില്‍ 10 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ അഞ്ച് പേരുടെ മൃതദേഹം ശനിയാഴ്ച രാവിലെയാണ് ലഭിച്ചത്.
കനത്ത മഴയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് മണ്ണിടിച്ചല്‍ സംഭവിച്ചത്. അപകടത്തില്‍ പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

മണ്ണിടിച്ചലിനെ തുടര്‍ന്ന് വീടുകളും സ്‌കൂളുകളും തകര്‍ന്നു. ജില്ലാ ഭരണകൂടവും എന്‍ഡിആര്‍എഫ് ടീമും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ദുരന്ത നിവാരണത്തിനായ 30 ലക്ഷം രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications