• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അരുണാചലില്‍ കലാപം പടരുന്നു; ഉപമുഖ്യമന്ത്രിയുടെ വീടിന് തീയിട്ടു, പിന്നില്‍ കോണ്‍ഗ്രസ് എന്ന് കേന്ദ്രം

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ കലാപം പടരുന്നു. സ്ഥിരതാമസവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ആരംഭിച്ച സമരം കലാപമായി മാറുകയായിരുന്നു. ഉപമുഖ്യമന്ത്രിയുടെ വീടിന് അക്രമികള്‍ തീയിട്ടു. ഒട്ടേറെ പോലീസുകാര്‍ക്കും ജനങ്ങള്‍ക്കും പരിക്കുണ്ട്. കടകളും വീടുകളും ആക്രമിക്കുകയാണ്. കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ സൈന്യത്തെ വിളിച്ചു.

സൈന്യം പ്രധാന നഗരങ്ങളില്‍ മാര്‍ച്ച് നടത്തി. എന്നിട്ടും സംഘര്‍ഷം ഒഴിഞ്ഞിട്ടില്ല. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍ ഇങ്ങനെ...

 ഉപമുഖ്യമന്ത്രി വീട്ടിലും അക്രമം

ഉപമുഖ്യമന്ത്രി വീട്ടിലും അക്രമം

അരുണാചല്‍ പ്രദേശ് ഉപമുഖ്യമന്ത്രി ചൗന മിയന്റെ വീടാണ് അക്രമികള്‍ തീവെച്ചത്. ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസില്‍ കയറിയ അക്രമികള്‍ വ്യാപക നാശനഷ്ടമുണ്ടാക്കി. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തീവെച്ചു. സര്‍ക്കാര്‍ വാഹനങ്ങളും അഗ്നിക്കിരയാക്കി.

വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

സംഘര്‍ഷത്തില്‍ ഒട്ടേറെ പോലീസുകാര്‍ക്ക് പരിക്കുണ്ട്. സംഘര്‍ഷത്തില്‍ പങ്കെടുക്കാത്തവര്‍ക്കും പരിക്കേറ്റു. പോലീസ് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെയാണ് സംഘര്‍ഷം വ്യാപിച്ചത്. തൊട്ടുപിന്നാലെ ഇറ്റാനഗറിലെ പോലീസ് കാര്യാലയവും സര്‍ക്കാര്‍ ഓഫീസുകളും ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു.

റോഡ് സമരക്കാര്‍ ഉപരോധിച്ചു

റോഡ് സമരക്കാര്‍ ഉപരോധിച്ചു

നഹര്‍ലഗൂണ്‍ റെയില്‍വെ സ്റ്റേഷനിലേക്കുള്ള റോഡ് സമരക്കാര്‍ ഉപരോധിച്ചു. ഒട്ടേറെ യാത്രക്കാരും രോഗികളും മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. ഞായറാഴ്ച രാവിലെ മുതല്‍ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അക്രമം അവസാനിച്ചിട്ടില്ല.

 സൈന്യത്തെ വിളിച്ചു

സൈന്യത്തെ വിളിച്ചു

ജനങ്ങളെ നേരിടാന്‍ സൈന്യത്തെ വിളിച്ചിരിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ജനങ്ങള്‍ സൈന്യത്തിനും പോലീസിനും നേരെ കല്ലെറിഞ്ഞു. 35 പേര്‍ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇതില്‍ 25 പേര്‍ പോലീസുകാരാണ്. ഇറ്റാനഗറിലും നഹര്‍ലാഗണിലും സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി.

 ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

അഭ്യൂഹങ്ങള്‍ പരക്കാതിരിക്കാന്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയിരിക്കുകയാണ് പോലീസ്. തലസ്ഥാനത്തെ എല്ലാ വിപണികളും അടഞ്ഞുകിടക്കുകയാണ്. കടകള്‍ തുറന്നില്ല. പെട്രോള്‍ പമ്പുകളും അടച്ചിട്ടു. എടിഎം കൗണ്ടറുകള്‍ കാലിയാണ്. പണം നിറയ്ക്കാന്‍ ബാങ്കുകള്‍ക്ക് സാധിച്ചിട്ടില്ല.

പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്. സമരക്കാര്‍ കത്തിച്ച 60 വാഹനങ്ങളില്‍ കൂടുതലും പോലീസിന്റേതാണ്. വെള്ളിയാഴ്ചയ്ക്ക് ശേഷമാണ് അക്രമം വ്യാപിച്ചത്. ഇതിന് ശേഷം 150 സര്‍ക്കാര്‍ വാഹനങ്ങള്‍ സമരക്കാര്‍ കേടുവരുത്തിയെന്ന് പോലീസ് പറയുന്നു.

 ഫിലിം ഫെസ്റ്റിവെല്‍ നിര്‍ത്തിവെച്ചു

ഫിലിം ഫെസ്റ്റിവെല്‍ നിര്‍ത്തിവെച്ചു

സംഘര്‍ഷം വ്യാപിച്ചതോടെ ഇറ്റാനഗര്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്‍ നിര്‍ത്തിവെച്ചു. ഇന്ദിരാഗാന്ധി പാര്‍ക്കിലായിരുന്നു പരിപാടി. സമീപ പ്രദേശങ്ങളിലെല്ലാം സംഘര്‍ഷംനടക്കുന്നതിനാല്‍ പരിപാടിക്ക് ആളുകള്‍ എത്തുന്നില്ല. ഈ സാഹചര്യത്തിലാണ് മേള മാറ്റിവെച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

പ്രശ്‌നത്തിന് കാരണം

പ്രശ്‌നത്തിന് കാരണം

സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതിയുടെ പുതിയ നിര്‍ദേശമാണ് വിവാദത്തിന് കാരണം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആറ് വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് അരുണാചല്‍ പ്രദേശില്‍ സ്ഥിരംതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. ഇതിനെതിരെയാണ് തദ്ദേശീയരായ ആദിവാസികള്‍ സമരം തുടങ്ങിയത്.

 ഭാവിയില്‍ തിരിച്ചടിയാകും

ഭാവിയില്‍ തിരിച്ചടിയാകും

ദശാബ്ദങ്ങളായി അരുണാചല്‍ പ്രദേശില്‍ താമസിക്കുന്ന ആറ് വിഭാഗങ്ങള്‍ക്കാണ് സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ തീരുമാനം തദ്ദേശീയരായ തങ്ങള്‍ക്ക് ഭാവിയില്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് സമരക്കാരുടെ ആരോപണം. പിന്നീട് തദ്ദേശീയരായ ആദിവാസികള്‍ പുറത്ത് പോകേണ്ട സാഹചര്യമുണ്ടാകുമെന്നും അവര്‍ ഭയപ്പെടുന്നു.

 നിയമസഭയില്‍ ബഹളം, പിരിഞ്ഞു

നിയമസഭയില്‍ ബഹളം, പിരിഞ്ഞു

വിദ്യര്‍ഥി സംഘടനകളും ചില സമുദായ സംഘടനകളുമാണ് സമരം തുടങ്ങിയത്. ഉന്നതാധികാര സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ തള്ളണമെന്നാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞദിവസം നിയമസഭയില്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ബഹളം കാരണം നടന്നില്ല. സഭ നീട്ടിവെച്ചു.

കേന്ദ്രം ഇടപെട്ടു

കേന്ദ്രം ഇടപെട്ടു

സമാധാനം കാത്തുസൂക്ഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പേമ ഖണ്ഡുവുമായി അദ്ദേഹം ചര്‍ച്ച നടത്തി. അതിര്‍ത്തി സംസ്ഥാനം സംഘര്‍ഷത്തില്‍ മുങ്ങിയത് കേന്ദ്രസര്‍ക്കാരിന് ആശങ്കയായിട്ടുണ്ട്. കോണ്‍ഗ്രസാണ് സംഘര്‍ഷം വ്യാപിപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി.

മധ്യപ്രദേശില്‍ ബിജെപി നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ ചേരുന്നു; ഞെട്ടലോടെ ബിജെപി, ജനപ്രതിനിധികള്‍...

English summary
Arunachal Pradesh on the Boil as Protesters Set Blaze Deputy CM's Residence, Damage Vehicles

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more