ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ തവാങ്ങിൽ തകര്‍ന്ന് വീണു, ഒരു പൈലറ്റ് മരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യൻ ആർമിയുടെ ഹെലികോപ്റ്റര് തകർന്ന് ഒരു പൈലറ്റ് കൊല്ലപ്പെട്ടു. അരുണാചൽ പ്രദേശിലെ തവാങ്ങിലാണ് സംഭവം. ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്റ്റർ ആണ് തകർന്നത്. ഒരു പൈലറ്റ് കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഗുരുതരമായി പരിക്കേറ്റ പൈലറ്റുമാരിൽ ഒരാളായ ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവ് ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങിയതായി ഖേദത്തോടെ ഞങ്ങൾ അറിയിക്കുന്നു. രണ്ടാമത്തെ പൈലറ്റ് ചികിത്സയിൽ ആണ്. ഈ ഘട്ടത്തിൽ അപകടത്തിന്റെ കാരണം അറിവായിട്ടില്ല. വിശദാംശങ്ങൾ പരിശോധിച്ച് വരികയാണഅ," ഔദ്യോഗിക പ്രസ്താവന വായിച്ചു.

പ്രതീകാത്മക ചിത്രം












Click it and Unblock the Notifications