അരുണാചലിൽ ബിജെപിയുടെ വൻ വിജയം; മൂന്നാമതും അധികാരത്തിലേക്ക്..60 ൽ 46 ഉം നേടി
ഡൽഹി: അരുണാചൽ പ്രദേശിൽ കൂറ്റൻ വിജയം നേടി മുന്നാം തവണയും ബി ജെ പി അധികാരത്തിലേക്ക്. 60 അംഗ നിയമസഭയിൽ 46 സീറ്റുകളാണ് ബി ജെ പിക്ക് നേടാനായത്. 5 സീറ്റുകളിൽ എൻ പി ഇ പി വിജയിച്ചു. എൻ സി പി -3, കോൺഗ്രസ്-1, പി പി എ 2, മൂന്ന് സ്വതന്ത്രർ എന്നിങ്ങനെയാണ് വിജയിച്ചത്.
നേരത്തേ തന്നെ ബി ജെ പിയുടെ 10 സ്ഥാനാർത്ഥികൾ എതിരല്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു .അതിനാല്‍ അവശേഷിച്ച 50 മണ്ഡലങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 41 സീറ്റുകളിലായിരുന്നു ബി ജെ പിക്ക് വിജയിക്കാനായത്. ഇക്കുറി 5 സീറ്റുകൾ കൂടുതൽ ബി ജെ പി നേടി. കോൺഗ്രസ്-4, ജെ ഡി യു -7 , എൻ പി പി-5 , പി പി എ -1 , സ്വതന്ത്രർ -2 എന്നിങ്ങനെയായിരുന്നു മറ്റ് പാർട്ടികളുടെ സീറ്റ് നില. ഇത്തവണ 60 മണ്ഡലങ്ങളിലും ബി ജെ പിക്ക് സ്ഥനാര്‍ഥികളുണ്ടായിരുന്നു. ഇതിൽ ബൊമഡില, ചൗഖാം, ഹായുലിയാംഗ്, ഇറ്റാനഗര്‍, മുക്തോ, റോയിങ്, സഗാലി, താലി, തലിഹ, സിറോ ഹപോലി എന്നീ മണ്ഡലങ്ങളിലാണ് ബി ജെ പി വിജയിച്ചത്. മുഖ്യമന്ത്രി പേമ ഖണ്ഡുവും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. മുക്തോ മണ്ഡലത്തിൽ നിന്നായിരുന്നു അദ്ദേഹം വിജയിച്ചത്.

കോൺഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു മുൻപ് അരുണാചൽ. എന്നാൽ 2016ല്‍ അന്ന് കോണ്‍ഗ്രസിലായിരുന്ന പേമ ഖണ്ഡു പാര്‍ട്ടിയുടെ 43 എം എല്‍ എമാരുമായി ബി ജെ പിയിലേക്ക് കൂടുമാറുകയുമായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അരുണാചല്‍ പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ഡോര്‍ജി ഖണ്ഡുവിന്റെ മകനാണ് പേമ. ഡോര്‍ജിയുടെ മരണത്തിന് പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. അതേസമയം കൂറ്റൻ വിജയം സ്വന്തമാക്കിയ പശ്ചാത്തലത്തിൽ പേമ തന്നെ മുഖ്യമന്ത്രി സ്ഥാനാത്ത് തുടർന്നേക്കും.
അതേസമയം ബി ജെ പിയുടെ വിജയത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ബിജെപിയിൽ അർപ്പിച്ച വിശ്വാസത്തിന് അരുണാചലിലെ ജനങ്ങളോട് നന്ദി പറയുന്നുവെന്ന് മോദി ട്വിറ്ററിൽ കുറിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനായി കൂടുതൽ ഊർജ്ജസ്വലമായി ഞങ്ങൾ പ്രവർത്തിക്കും', അദ്ദേഹം കുറിച്ചു.












Click it and Unblock the Notifications