നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. "നിങ്ങളുടെ മാർഗ്ഗനിർദ്ദേശവും കാഴ്‌ച്ചപ്പാടും ഞങ്ങളുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
'തിരഞ്ഞെടുപ്പ് പ്രചരണത്തിലെ അരുണാചൽ ബിജെപിയുടെ അസാധാരണമായ കഠിനാധ്വാനത്തെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവർ സംസ്ഥാനത്തുടനീളം സഞ്ചരിച്ച് ജനങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടു എന്നത് പ്രശംസനീയമാണ്' നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
3:16 PM, 2 Jun
അരുണാചല്‍ പ്രദേശ്
അരുണാചലിൽ കരുത്തുകാട്ടി ബിജെപി
3:08 PM, 2 Jun
അരുണാചലില്‍ ബിജെപി
അരുണാചലില്‍ 46 സീറ്റുകളുമായി ബിജെപി അധികാരത്തിലേക്ക്. കഴിഞ്ഞതവണത്തേക്കാള്‍ അഞ്ച് സീറ്റുകള്‍ അധികം ലഭിച്ചു. അഞ്ച് സീറ്റുമായി എന്‍പിപി രണ്ടാമത്
Top Fight - Yangthang
ഭീം ഹാംഗ് ലിംബൂ
(SKM)
Won
മംഗൽ സുബ്ബ
(കോൺഗ്രസ്)
Lost
2:58 PM, 2 Jun
സിക്കിം തൂത്തുവാരി എസ്കെഎം
Top Fight - Sangha
സോനം ലാമ
(SKM)
Won
ത്സേതൻ താഷി ബൂട്ടിയ
(ബിജെപി)
Lost
Top Fight - Shyari
ടെൻസിംഗ് നോർബു ലംമ്ത
(SDF)
Won
പെംപോ ദോർജീ ലേംപ്ച
(ബിജെപി)
Lost
Top Fight - West pendam
ലാൽ ബഹാദൂർ ദാസ്
(SKM)
Won
ഭൂപാൽ ഭരൈലി
(ബിജെപി)
Lost
Top Fight - Soreong-chakung
പ്രേം സിംഗ് തമംഗ്
(SKM)
Won
പൂർണ സിംഗ് സുബ്ബ
(ബിജെപി)
Lost
Top Fight - Tumen-lingi
സാംദൂപ് ത്സെറിംഗ് ബൂട്ടിയ
(SKM)
Won
പസ്സംഗ് ഗ്യാലി ഷേർപ
(ബിജെപി)
Lost
Top Fight - Temi-namphing
ബേഡു സിംഗ് പന്ത്
(SKM)
Won
സുമൻ കുമാർ തിവാരി
(SDF)
Lost
2:21 PM, 2 Jun
ഏക വിജയം
ഷിയാരിയാണ് സംസ്ഥാനത്ത് എസ് ഡി എഫ് വിജയിച്ച ഏക സീറ്റ്. ടെൻസിങ് നോർബു ലാംതയായിരുന്നു ഇവിടെ എസ് ഡി എഫിന്റെ സ്ഥാനാർത്ഥി. ടിക്കറ്റ് നിഷേധിച്ചതിനെത്തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എസ് കെ എമ്മിൽ നിന്നും രാജിവെച്ച് എസ് ഡി എഫില്‍ എത്തിയ നേതാവാണ് ടെൻസിങ് നോർബു ലാംത.
Top Fight - Kalaktang
ത്സെതെൻ ചോംബെ കീ
(ബിജെപി)
Won
വാംഗ്ഡി ദോർജീ ഖ്രിമേയ്
(എന്‍പിപി)
Lost
2:15 PM, 2 Jun
സിക്കിം
നാംചെയ്ബംഗ് സീറ്റിൽ എസ് കെ എം സ്ഥാനാർത്ഥി രാജു ബാസ്‌നെറ്റിനോട് 2256 വോട്ടുകൾക്കും പോക്ലോക്ക് കമ്രാംഗ് അസംബ്ലി മണ്ഡലത്തിൽ എസ് കെ എമ്മിലെ തന്നെ ഭോജ് രാജ് റായിയോട് 3063 വോട്ടുകൾക്കുമാണ് പവൻ കുമാർ ചാംലിംഗ് പരാജയപ്പെട്ടത്.
2:13 PM, 2 Jun
ഇരട്ട പരാജയം
മുൻ മുഖ്യമന്ത്രിയും സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) മേധാവിയുമായ പവൻ കുമാർ ചാംലിംഗ് മത്സരിച്ച രണ്ട് സീറ്റുകളിലും വലിയ പരാജയം നേരിട്ടു.
Top Fight - Daramdin
മിംഗ്മ നോർബു ഷേർപ
(SKM)
Won
പേം നോർബു ഷേർപ
(SDF)
Lost
Top Fight - Namcheybung
രാജു ബസ്നേട്
(SKM)
Won
പൂജ ശർമ
(ബിജെപി)
Lost
1:43 PM, 2 Jun
അരുണാചല്‍ പ്രദേശ്-നിലവിലെ സീറ്റ് നില
1:38 PM, 2 Jun
എസ്കെഎം മാത്രം
സിക്കിമില്‍ പ്രതിപക്ഷ കക്ഷികളെയെല്ലാം ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് എസ്കെഎം വീണ്ടും അധികാരം ഉറപ്പിച്ചിരിക്കുന്നത്
Top Fight - Tawang
നംഗെ ത്സെറിംഗ്
(എന്‍പിപി)
Won
ത്സെറിംഗ് ദോർജീ
(ബിജെപി)
Lost
Top Fight - Tezu
മൊഹേഷ് ചായ്
(ബിജെപി)
Won
കരിഖോ ക്രി
(എന്‍പിപി)
Lost
12:55 PM, 2 Jun
ഭരണം ഉറപ്പിച്ച് ബിജെപിയും
അരുണാചലില്‍ ബിജെപിയും കേവല ഭൂരിപക്ഷം മറികടന്നു
12:53 PM, 2 Jun
വിജയിച്ച അംഗങ്ങള്‍ക്കും പാർട്ടി പ്രവർത്തകർക്കും ആശംസകള്‍ നേർന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു
12:51 PM, 2 Jun
അധികാരം നിലനിർത്തി
സിക്കിമില്‍ പ്രേം സിംഗ് തമാങ്ങിൻ്റെ നേതൃത്വത്തിലുള്ള സിക്കിം ക്രാന്തികാരി മോർച്ച (എസ്‌കെഎം) അധികാരം നിലനിർത്തി. 32 നിയമസഭാ സീറ്റുകളിൽ 17 എന്ന ഭൂരിപക്ഷം മറികടന്നു. 18 സീറ്റില്‍ വിജയിച്ച പാർട്ടി 13 സീറ്റില്‍ മുന്നേറുന്നു
സിക്കിം, അരുണാചല്‍ പ്രദേശ് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്ത് വരും
1:22 AM, 2 Jun
അരുണാചല്‍ പ്രദേശ്
തുടര്‍ഭരണം തേടി ബിജെപി
60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നത് ഏപ്രില്‍ 19 ന്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റുകള്‍. നിലവില്‍ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്
1:24 AM, 2 Jun
സിക്കിം
32 അംഗ സിക്കിം നിയമസഭയിലേക്ക് വോട്ടെടുപ്പ് നടന്നത് ഏപ്രില്‍ 19 ന്. ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്‌കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലാണ് പ്രധാന മത്സരം.
6:37 AM, 2 Jun
വോട്ടെണ്ണല്‍ മാറ്റിയത്
രണ്ട് സംസ്ഥാനങ്ങളുടെയും നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വോട്ടെണ്ണല്‍ ഇന്നേക്ക് മാറ്റിയത്
6:48 AM, 2 Jun
വോട്ടെണ്ണല്‍
രണ്ട് സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ ആരംഭിച്ചു
Counting of votes underway for the Assembly elections in Arunachal Pradesh and Sikkim.
In Arunachal Pradesh, the BJP has already won 10 seats unopposed in the 60-member assembly pic.twitter.com/Sq96QH4cnS
അരുണാചലില്‍ പത്ത് സീറ്റില്‍ ബിജെപി എതിരില്ലാതെ വിജയിച്ചിരുന്നു
6:55 AM, 2 Jun
സ്ഥാനാർത്ഥികള്‍
സിക്കിമില്‍ ആകെയുള്ള 32 സീറ്റുകളില്‍ ബി ജെ പി 31 സീറ്റിലും കോണ്‍ഗ്രസ് 12 സീറ്റിലുമാണ് മത്സരിച്ചത്.
6:56 AM, 2 Jun
മുഖ്യമന്ത്രി പ്രേം സിംഗ് തമാങ്, അദ്ദേഹത്തിൻ്റെ ഭാര്യ കൃഷ്ണ കുമാരി റായ്, മുൻ മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗ്, മുൻ ഇന്ത്യൻ ഫുട്ബോൾ താരം ബൈച്ചുങ് ബൂട്ടിയ, ബിജെപിയുടെ നരേന്ദ്ര കുമാർ സുബ്ബ എന്നിവരാണ് 146 മത്സരാർത്ഥികളിലെ പ്രമുഖർ.
6:58 AM, 2 Jun
2019 ലെ ജനവിധി
2019ൽ പ്രേം സിംഗ് തമാങ്ങിൻ്റെ നേതൃത്വത്തിലുള്ള എസ് കെ എം 17 സീറ്റുകൾ നേടിയപ്പോൾ എഡ് ഡി എഫിന് 15 സീറ്റുകളായിരുന്നു ലഭിച്ചത്.
സിക്കിമില്‍ ബിജെപിയും എസ്ഡിഎഫും ഒരോ സീറ്റിലും ലീഡ് പിടിച്ചിട്ടുണ്ട്.
7:18 AM, 2 Jun
അരുണാചലില്‍ ബിജെപി
അരുണാചലില്‍ തുടക്കം മുതല്‍ തന്നെ മികച്ച ലീഡ് പിടിക്കാന്‍ ബിജെപിക്ക് സാധിച്ചു. 8 സീറ്റുകളിലാണ് അവരുടെ സ്ഥാനാർത്ഥികള്‍ മുന്നിട്ട് നില്‍ക്കുന്നത്.
7:42 AM, 2 Jun
ഭരണം പിടിക്കും
സിക്കിമിലെ ജനങ്ങൾ പാർട്ടിക്ക് ഒരിക്കല്‍ കൂടെ ഭരണം നൽകുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗ് പറഞ്ഞു. റെനോക്ക്, സോറെങ്-ചകുങ് എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നായിരുന്നു അദ്ദേഹം മത്സരിച്ചത്.
7:54 AM, 2 Jun
ബിജെപി മുന്നേറുന്നു
അരുണാചല്‍ പ്രദേശില്‍ 25 സീറ്റില്‍ ലീഡ് പിടിച്ച് ബിജെപി. കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ വേണ്ടത് 31 സീറ്റ്
7:56 AM, 2 Jun
അരുണാചലില്‍ എന്‍പിപി ഒരു സീറ്റിലും മറ്റുള്ളവർ ഒരു സീറ്റിലും ലീഡ് പിടിച്ചു. കോണ്‍ഗ്രസിന് ഒരിടത്തും മുന്നേറ്റമില്ല
7:58 AM, 2 Jun
എസ്കെഎം മുന്നേറ്റം
സിക്കിമില്‍ കേവല ഭൂരിപക്ഷത്തിന് മുകളിലേക്ക് ലീഡുയർത്തി എസ്കെഎം. 32 സീറ്റില്‍ 17 സീറ്റില്‍ മുന്നേറുന്നു.
8:46 AM, 2 Jun
ലീഡ് ഉയർത്തി ബിജെപി
അരുണാചലില്‍ 31 സീറ്റിലേക്ക് ലീഡ് നില ഉയർത്തി ബിജെപി
8:59 AM, 2 Jun
അരുണാചലില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു
#WATCH | Arunachal Pradesh: Counting of votes for Assembly elections underway; visuals from a counting centre in Yingkiong
The ruling BJP crossed the halfway mark; won 10 seats leading on 27. National People's Party is leading on 8 seats, Nationalist Congress Party on 3 seats.… pic.twitter.com/z53MEaw4aI
അരുണാചലില്‍ ഭരണം ഉറപ്പിച്ച് ബിജെപി. 41 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു, കേവല ഭൂരിപക്ഷത്തിന് വേണ്ടത് 31 സീറ്റ്
9:15 AM, 2 Jun
സിക്കിമില്‍ എസ്കെഎം
എന്‍പിപി നാല് സീറ്റുകളിലും കോണ്‍ഗ്രസ് ഒരു സീറ്റിലും മറ്റുള്ളവര്‍ അഞ്ച് സീറ്റുകളിലും ലീഡ് ചെയ്യുന്നു. 31 സീറ്റിലാണ് ലീഡ്. കേവല ഭൂരിപക്ഷത്തിന് 17 സീറ്റുകളാണ് വേണ്ടത്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 1 സീറ്റിലും ലീഡ് ചെയ്യുന്നു
9:35 AM, 2 Jun
സിക്കിം
സിക്കിമില്‍ ആഹ്ളാദ പ്രകടനം തുടങ്ങി എസ്കെഎം പ്രവർത്തകർ
9:50 AM, 2 Jun
എക്സിറ്റ് പോളുകള്‍ പറഞ്ഞത്
ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ച (എസ്കെഎം) സിക്കിമിൽ അധികാരം നിലനിർത്തുമെന്ന് മിക്ക എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിച്ചിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നത്.
10:21 AM, 2 Jun
ബൂട്ടിയ തോറ്റു
മുൻ ഇന്ത്യന്‍ ഫുട്ബോൾ ടീം ക്യാപ്റ്റനായ ബൈചുങ് ഭാട്ടിയ ബർഫുങ് സീറ്റിൽ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോർച്ചയുടെ റിക്ഷാൽ ദോർജിയോട് 4000 വോട്ടുകൾക്ക് പരാജയപ്പെട്ടു
10:43 AM, 2 Jun
വിജയം
അരുണാചൽ പ്രദേശിലെ ഖോൻസ ഈസ്റ്റ് അസംബ്ലി മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ വംഗ്ലാം സാവിനും സിക്കിമിലെ ജോംഗു സീറ്റിൽ എസ്കെഎമ്മിൻ്റെ പിൻത്സോ നംഗ്യാൽ ലെപ്ചയും വിജയിച്ചു.
10:54 AM, 2 Jun
അരുണാചല്‍ ഫലം ഒറ്റനോട്ടത്തില്‍
10:55 AM, 2 Jun
ബിജെപി മുന്നേറ്റം
എതിരില്ലാതെ വിജയിച്ച പത്ത് സീറ്റുള്‍പ്പെടെ 12 സീറ്റില്‍ ബിജെപി വിജയിച്ചു
11:08 AM, 2 Jun
വോട്ടർമാർക്ക് നന്ദി പറഞ്ഞ് വിജയിച്ച എസ്കെഎം സ്ഥാനാർത്ഥി പിൻത്സോ നംഗ്യാൽ ലെപ്ച
#WATCH | Sikkim: Pintso Namgyal Lepcha from the Sikkim Krantikari Morcha (SKM) wins from the Djongu Assembly constituency
He says, "I thank all the voters who supported me and made me win with a huge margin. I also thank my party president who gave me the ticket..." pic.twitter.com/BHVMQJvwB2
ഇറ്റാനഗറിലെ ബിജെപി ആസ്ഥാനത്തിന് മുന്നില്‍ വിജയം ആഘോഷിക്കുന്ന പ്രവർത്തകർ
#WATCH | Celebration begins at the BJP office in Itanagar as the party is set to return to power in Arunachal Pradesh
The ruling BJP crossed the halfway mark; won 17 seats leading on 29. National People's Party is leading on 6 seats. The majority mark in the State Assembly is… pic.twitter.com/GEEfXggrEO
അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും ഏപ്രില്‍ 19 നായിരുന്നു വോട്ടെടുപ്പ്. സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്‌കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലാണ് പ്രധാന മത്സരം.
ബിജെപിയും കോണ്‍ഗ്രസും സംസ്ഥാനത്ത് സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി പ്രേം സിംഗ് തമാങ് (എസ് കെ എം), മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിംഗ് (എസ് ഡി എഫ്), മുന്‍ ഫുട്‌ബോള്‍ താരം ബൈചുങ് ബൂട്ടിയ (എസ് ഡി എഫ്) തുടങ്ങിയവരാണ് സംസ്ഥാനത്തെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. 2019 ലെ തിരഞ്ഞെടുപ്പില്‍ 17 സീറ്റുമായി എസ് കെ എം അധികാരം പിടിക്കുകയായിരുന്നു. എസ് ഡി എഫിന് 15 സീറ്റാണ് നേടാനായത്.
അരുണാചല്‍ പ്രദേശില്‍ അധികാരത്തിലുള്ള ബിജെപി തുടര്‍ഭരണമാണ് ലക്ഷ്യമിടുന്നത്. 10 സീറ്റുകളില്‍ ഇതിനോടകം എതിരില്ലാതെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചത്. 2019 ല്‍ അരുണാചലില്‍ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നാലും ജെ ഡി യു ഏഴും എന്‍ പി പി അഞ്ചും സീറ്റുകളിലാണ് വിജയിച്ചത്.