അരുണാചല്‍ വിധി; മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്-ആം ആദ്മി നേതാക്കള്‍
ദില്ലി: അരുണാചല്‍ പ്രദേശ് വിഷയത്തില്‍ കനത്ത തിരിച്ചടിയേറ്റ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടികള്‍ രംഗത്ത്. അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പിരിച്ചു വിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.
ജനാധിപത്യം എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിശദമാക്കി കൊടുത്തതിന് സുപ്രീംകോടതിയോട് നന്ദിയുണ്ടെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അരുണാചല്‍ പ്രദേശിന്റെ കോടതി വിധിയോട് പ്രതികരിച്ചു. അരുണാചല്‍ പ്രദേശിലെ കാലിഖോ പുളിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ബുധനാഴ്ച രാവിലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

നന്ദി
മോദിക്ക് ജനാധിപത്യം എന്താണെന്ന് മനസ്സിലാക്കി കൊടുത്തതിന് സുപ്രീംകോടതിയോട് നന്ദിയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

നിയമ വിരുദ്ധം
അരുണാചല്‍ പ്രദേശിലെ കാലിഖോ പുളിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി ബുധനാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

തിരിച്ചടി
ഉത്തരാഖണ്ഡിന് പിറകെ അരുണാചല്‍ പ്രദേശിലും കേന്ദ്ര സര്‍ക്കാറിനും ബിജെപിക്കും കോടതി വിധി തിരിച്ചടിയാണ്. ഇതിന്റെ അടിസ്ഥനത്തിലാണ് രാഹുല്‍ ഗാന്ധി മോദിയെ ട്വിറ്ററിലുടെ പരിഹസിച്ചത്.

ബഹുമാനിക്കാന്‍ പഠിപ്പിക്കും
ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ ബഹുമാനിക്കാന്‍ കോടതി വിധി മോദിയെ പഠിപ്പിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.

ഏകാധിപത്യ ഭരണം
ദില്ലി സര്‍ക്കാറിനെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് കെജ്രിവാള്‍ പറഞ്ഞു. ഭരണഘടനയെയോ, ജനങ്ങളുടെ തിരഞ്ഞെടുപ്പുകളെയോ മോദിക്ക് വിശ്വാസമില്ല. രാജ്യത്ത് ഏകാധിപത്യ ഭരണം നടത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications