കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ പതിനേഴുകാരനെ ചൈനീസ് സൈന്യം കണ്ടെത്തി, ഉടന്‍ കൈമാറുമെന്ന് ഇന്ത്യന്‍ സൈന്യം

Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശില്‍ കാണാതാവുകയും പിന്നീട് ചൈന തട്ടിക്കൊണ്ടുപോയെന്ന് ആരോപണങ്ങള്‍ ഉയരുകയും ചെയ്ത പതിനേഴുകാരന്റെ വിഷയത്തില്‍ വഴിത്തിരിവ്. ചൈനീസ് സൈന്യം ഈ ബാലനെ കണ്ടെത്തി. നേരത്തെ അരുണാചലിലെ ഗ്രാമത്തില്‍ നിന്നായിരുന്നു ഈ ബാലനെ കാണാതയത്. ചൈനീസ് സൈന്യം ഇന്ത്യന്‍ സൈന്യത്തെ കുട്ടിയെ കണ്ടെത്തിയതായി വിവരമറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ക്ക് ശേഷം കുട്ടിയെ കൈമാറുമെന്നും പ്രതിരോധ മന്ത്രാലയം പിആര്‍ഒ, ലെഫ്. കേണല്‍ ഹര്‍ഷവര്‍ധന്‍ പാണ്ഡെ പഞ്ഞു. ലുങ്ത ജോര്‍ മേഖലയില്‍ നിന്നുള്ള മിറാം താരോണ്‍ എന്ന പതിനേഴുകാരനെയാണ് കാണാതായത്.

'ദിലീപ് മദ്യലഹരിയില്‍ എല്ലാ സത്യവും പറഞ്ഞു, ബോധം കെട്ടിരുന്നില്ല, മറ്റുള്ളവര്‍ക്ക് ബോധമുണ്ട്''ദിലീപ് മദ്യലഹരിയില്‍ എല്ലാ സത്യവും പറഞ്ഞു, ബോധം കെട്ടിരുന്നില്ല, മറ്റുള്ളവര്‍ക്ക് ബോധമുണ്ട്'

1

ചൈനീസ് സൈനികര്‍ ഈ ബാലനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു റിപ്പോര്‍ട്ട്. അരുണാചലില്‍ നിന്നുള്ള എംപിയായ തപിര്‍ ഗാവോയാണ് ചൈനീസ് സൈന്യം ബാലനെ തട്ടിക്കൊണ്ടുപോയെന്ന് ട്വിറ്ററില്‍ കുറിച്ചത്. ജനുവരി പതിനെട്ടിനാണ് മിറാം താറോണിനെ കാണാതാവുന്നത്. തപിര്‍ ഗാവോയുടെ വെളിപ്പെടുത്തല്‍ ദേശീയ തലത്തില്‍ തന്നെ വന്‍ വിവാദമായിരുന്നു. മിറാമിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്തി ജോണി യായല്‍ പട്ടാളക്കാരുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട് അധികാരികളെ വിവരം ധരിപ്പിച്ചു എന്നാണ് ഗാവോ പറഞ്ഞിരുന്നു. ഔഷധസസ്യങ്ങള്‍ ശേഖരിക്കാനും വേട്ടയാടാനുമായി പോയതായിരുന്നു മിറാം.

അതേസമയം ഈ സംഭവം നടന്നത് സാംഗ്‌പോ നദിയുടെ മേഖലയിലാണെന്നും തപിര്‍ ഗാവോ അവകാശപ്പെട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍ സൈന്യം ചൈനീസ് സെന്യത്തെ വിളിച്ച് കാര്യം പറയുകയായിരുന്നു. ഔഷധസസ്യങ്ങള്‍ക്കായി വന്ന ബാലന് വഴി തെറ്റിപോയെന്നും, ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം ചൈനയെ അറിയിച്ചു. ഇതോടെ ചൈനീസ് സൈന്യം ഈ ബാലനെ കണ്ടെത്താന്‍ സഹായിക്കുകയായിരുന്നു. പ്രോട്ടോക്കോള്‍ പാലിച്ച് ആ ബാലനെ ഇന്ത്യക്ക് കൈമാറുമെന്നും ചൈന അറിയിച്ചിട്ടുണ്ട്. നേരത്തെ ഇതേ പോലെ അരുണാചലില്‍ നിന്ന് കാണാതായ യുവാക്കളെ ചൈന തിരികെ തന്നിട്ടുണ്ട്.

ഈ മേഖലയില്‍ 2018ല്‍ ചൈന അനധികൃതമായി റോഡ് നിര്‍മിച്ചിരുന്നു. ഒന്നര വര്‍ഷത്തിലേറെയായി നടക്കുന്ന ഇന്ത്യ-ചൈന സൈനിക തല ചര്‍ച്ചകള്‍ക്കിടെയാണ് വീണ്ടും ചൈനീസ് പ്രകോപനമുണ്ടായത്. നേരത്തെ രാഹുല്‍ ഗാന്ധി അടക്കം ഈ വിഷയത്തില്‍ മോദിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. മോദിയുടെ മൗനം കൊണ്ട് അദ്ദേഹം സൂചിപ്പിക്കുന്നത് ഇത് കാര്യമാക്കുന്നില്ലെന്നാണ് രാഹുല്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ മിറാം തരോണിന്റെ കുടുംബത്തിനൊപ്പമാണ്. പ്രതീക്ഷ കൈവിടില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. അരുണാചലില്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി ചൈന സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Recommended Video

cmsvideo
എന്തൊക്കെയാണ് ഇന്നത്തെ നിയന്ത്രണങ്ങളും ഇളവുകളും, അറിയാം |Oneindia Malayalam

ഇന്റേണല്‍ കമ്മിറ്റി അമ്മയില്‍ ഉണ്ടെന്ന് സുരഭി, അത് ഡബ്ല്യുസിസിയുടെ വിജയമാണെന്ന് റിമ കല്ലിങ്കല്‍ഇന്റേണല്‍ കമ്മിറ്റി അമ്മയില്‍ ഉണ്ടെന്ന് സുരഭി, അത് ഡബ്ല്യുസിസിയുടെ വിജയമാണെന്ന് റിമ കല്ലിങ്കല്‍

English summary
arunachal youth missing from last few days found by china, army will handover to india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X