നിങ്ങളെ ഞങ്ങള്‍ റേപ്പ് ചെയ്യുമെന്ന് പെണ്‍കുട്ടികളോടലറുന്നത് കേട്ടിട്ടുണ്ടോയെന്ന് അരുന്ധതി!
ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി രോഹിത് വെമുലയെ അനുസ്മരിച്ചവരും പ്രകടനങ്ങള്‍ നടത്തിയവരും ഇപ്പോള്‍ എവിടെ പോയെന്ന് ചുംബന സമര നായികയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി ചോദിക്കുന്നു. സ്വയം പ്രബുദ്ധരെന്ന് വിളിക്കുന്ന ഹിപ്പോക്രാറ്റ് മലയാളികളോടാണ് അരുന്ധതിക്ക് പറയാനുള്ളത്. പൊള്ളുന്ന കാലാവസ്ഥയില്‍ വെള്ളവും വൈദ്യുതിയുമില്ലാതെ ഇപ്പോഴും രോഹിത്തിനു വേണ്ടി സമരമുഖത്തിരിക്കുന്ന വിദ്യാര്‍ത്ഥികളെക്കുറിച്ചാണ് അരുന്ധതി പറയുന്നത്.
സമരം നടത്തിയിട്ടും തെളിവുകള്‍ നിരത്തിയിട്ടും രോഹിത് വെമുലയ്ക്ക് നീതി കിട്ടാതെ പോയതിനെക്കുറിച്ചാണ് അരുന്ധതി പറയുന്നത്. നിങ്ങള്‍ കണ്ടിട്ടുണ്ടോ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അധ്യാപകരെ പോലീസ് തല്ലിച്ചതയ്ക്കുന്നത്? നിങ്ങളെ ഞങ്ങള്‍ റേപ്പ് ചെയ്യും എന്ന് 'റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്' പെണ്‍കുട്ടികളോടലറുന്നത് കേട്ടിട്ടുണ്ടോ? അരുന്ധതിയുടെ വിമര്‍ശനങ്ങള്‍ ഇങ്ങനെ പോകുന്നു.

നീതി കിട്ടിയില്ല
സമരം നടത്തിയിട്ടും തെളിവുകള്‍ നിരത്തിയിട്ടും രോഹിത് വെമുലയ്ക്ക് നീതി കിട്ടാതെ പോയതിനെക്കുറിച്ചാണ് അരുന്ധതി പറയുന്നത്. സ്വയം പ്രബുദ്ധരെന്ന് വിളിക്കുന്ന ഹിപ്പോക്രാറ്റ് മലയാളികളോടാണ് അരുന്ധതിക്ക് പറയാനുള്ളത്.

റേപ്പ് ചെയ്യുമെന്ന് പറഞ്ഞു
നിങ്ങളെ ഞങ്ങള്‍ റേപ്പ് ചെയ്യും എന്ന് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് പെണ്‍കുട്ടികളോടലറുന്നത് കേട്ടിട്ടുണ്ടോയെന്നും അരുന്ധതി ചോദിക്കുന്നു. വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അധ്യാപകരെ പോലീസ് തല്ലിച്ചതയ്ക്കുന്നതും കണ്ടിട്ടുണ്ടെന്നും അരുന്ധതി പറയുന്നു.

പോരാട്ടം
45 ഡിഗ്രി ചൂടില്‍ കുടിവെള്ളമില്ലാതെ, വൈദ്യുതിയില്ലാതെ സമരമുഖത്തിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോയെന്നും അരുന്ധതി ചോദിക്കുന്നു. അറസ്റ്റ് ചെയ്യപ്പെട്ട 36 വിദ്യാര്‍ത്ഥികള്‍ എവിടെയെന്നറിയില്ലെന്നും അരുന്ധതി വ്യക്തമാക്കി.

അറപ്പു തോന്നുന്നു
നൂറു കണക്കിന് പോലീസുകാര്‍ക്കിടയില്‍ സമരം ചെയ്യുമ്പോള്‍ നിങ്ങള്‍ തുടരുന്ന നിസ്സംഗത അറപ്പുണ്ടാക്കുന്നുവെന്നും അരുന്ധതി വിമര്‍ശിക്കുന്നു.

എവിടെപ്പോയി ഒളിച്ചു?
എവിടെപ്പോയി രോഹിത്തിന്റെ ചിത്രം കവര്‍ ഫോട്ടോയാക്കിയ ആയിരങ്ങള്‍? രോഹിത്തിന്റെ അനുസ്മരണങ്ങള്‍ സംഘടിപ്പിച്ചവര്‍ എവിപ്പോയി? എവിടെ പോയി ഒളിച്ചു എല്ലാവരുമെന്ന് അരുന്ധതി ചോദിക്കുന്നു.
|
ആത്മാര്‍ത്ഥത
സമരമിരുന്നവര്‍ക്കും പ്രകടനങ്ങള്‍ നടത്തിയവര്‍ക്കും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ രോഹിത്തിന് നീതി കിട്ടാന്‍ തുടരുന്ന ഈ സമരത്തെ നിങ്ങള്‍ക്കിങ്ങനെ അവഗണിക്കാനാകുമായിരുന്നില്ലെന്നും അരുന്ധതി പറയുന്നു.

മൃതദേഹങ്ങളോടുള്ള ആസക്തി
നിങ്ങളുടെ ശരിക്കുള്ള രോഗമെന്താണെന്ന് അറിയാമോയെന്നും അരുന്ധതി ചോദിക്കുന്നു. മൃതദേഹങ്ങളോടുള്ള ആസക്തിയാണ്. ശവംതീനികളാണ് നിങ്ങളെന്നും അരുന്ധതി വിമര്‍ശിക്കുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications