100 ലോക ചിന്തകരില്‍ കെജ്രിവാളും
ന്യൂയോര്‍ക്ക്: ലോകം മാറ്റി മറിച്ച ചിന്തകര്‍ ആരൊക്കെ? സോക്രട്ടീസ്, അരിസ്‌റ്റോട്ടില്‍, കാള്‍ മാര്‍ക്‌സ്, മഹാത്മ ഗാന്ധി.... ചിന്തകള്‍ അങ്ങോട്ടൊന്നും പോകണ്ട. പുതിയ കാലത്തിന്റെ ചിന്തകരെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഇക്കൂട്ടത്തില്‍ നമ്മുടെ സ്വന്തം അരവിന്ദ് കെജ്രിവാളും ഇടം നേടിയിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. അമേരിക്കയിലെ ഫോറിന്‍ പോളിസി മാഗസില്‍ തയ്യാറാക്കിയ ലോകം മാറ്റി മറിച്ച ചിന്തകരില്‍ ഒരാളാണ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. പട്ടികയിലെ 32-ാം സ്ഥാനക്കാരന്‍. 2013 ല്‍ ലോകത്തെ നയിച്ച 100 ചിന്തകരുടെ പട്ടികയാണ് മാഗസിന്‍ പുറത്തിറക്കിയിരിക്കുന്നത്.

രാജ്യ തലസ്ഥാനമായ ദില്ലി ശുദ്ധീകരിക്കുന്നതിന് തുടക്കമിട്ടതാണ് കെജ്രിവാളിനെ പട്ടികളില്‍ ഇടം നേടിക്കൊടുത്തത്. ഒരു വിപ്ലവത്തിന് തിരികൊളുത്തുകയായിരുന്നു അരവിന്ദ് കെജ്രിവാള്‍ എന്നാണ് മാഗസിന്‍ വിലയിരുത്തിയിരിക്കുന്നത്. ദില്ലിയെ അഴിമതി വമുക്തമാക്കുന്നതിനുള്ള കാമ്പയിന്‍ നയിക്കുന്ന വ്യക്തിയായിട്ടാണ് കെജ്രിവാളിനെ വിവരിക്കുന്നത്.
ദില്ലി തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തയ്യാറാക്കിയതാണ് പട്ടിക. അതുകൊണ്ട് തന്നെ കെജ്രിവാളിന്റേയും ആം ആദ്മി പാര്‍ട്ടിയുടേയും ഞെട്ടിക്കുന്ന വിജയത്തെക്കുറിച്ച് മാഗസിന്‍ ഒന്നും പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഫോറിന്‍ പോളിസി മാസികക്കാര്‍ ചിന്തകരെ തിരഞ്ഞെടുത്തിരുന്നതെങ്കില്‍ കെജ്രിവാളിന്റെ സ്ഥാനം ഇനിയും ഉയര്‍ന്നേനെ.
എഡ്വാര്‍ഡ് സ്‌നോഡനെയാണ് 2013 ല്‍ ലോകം മാറ്റിമറിച്ച ചിന്തകരില്‍ ഒന്നാമനായി മാഗസിന്‍ തിരഞ്ഞെടുത്തിട്ടുള്ളത്. മലാല യൂസഫ് സായും പട്ടികയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്.
സാമൂഹ്യ പ്രവര്‍ത്തകരായ ഉര്‍വ്വശി ബുട്ടാലിയയും കവിത കൃഷ്ണയും ആണ് ഇന്ത്യക്കാരായി ലോക ചിന്തകരില്‍ ഇടം തേടിയ മറ്റ് വ്യക്തികള്‍. ഫോറിന്‍പോളിസി മാഗഗിന്‍ തയ്യാറാക്കിയ പട്ടിക കാണാം












Click it and Unblock the Notifications