അരവിന്ദ് കെജ്രിവാളിനെ രാഷ്ട്രപതി ദില്ലി മുഖ്യമന്ത്രിയായി നിയമിച്ചു
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി ഭരണത്തുടർച്ച ഉറപ്പിച്ച അരവിന്ദ് കെജ്രിവാളിനെ ദില്ലി മുഖ്യമന്ത്രിയായി നിയമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അരവിന്ദ് കെജ്രിവാളിനെ ദില്ലി മുഖ്യമന്ത്രിയായി നിയമിച്ചു.
ദില്ലിയിലെ 70 അംഗ നിയസഭയിൽ 62 സീറ്റുകളിൽ വിജയിച്ചാണ് ആം ആദ്മി അധികാരം ഉറപ്പിച്ചത്. ബിജെപി 3 സീറ്റുകളിൽ വിജയിച്ചപ്പോൾ കോൺഗ്രസ് സംപൂജ്യരായി. 2015ലെ തിരഞ്ഞെടുപ്പിൽ 67 സീറ്റുകളിലാണ് ആം ആദ്മി വിജയിച്ചത്.

ഞായറാഴ്ച രാംലീല മൈതാനിയിൽ ദില്ലി മുഖ്യമന്ത്രിയായി മൂന്നാം വട്ടവും അരവിന്ദ് കെജ്രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ, ഗോപാൽ റായ്, കൈലാഷ് ഖെലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര ഗൗതം എന്നിവരും കെജ്രിവാളിനൊപ്പം സത്യപ്രതിജ്ഞ ചെയ്യും.












Click it and Unblock the Notifications