Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ സ്വാഗതം ചെയ്ത് ബി ജെ പി; പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം

ന്യൂഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെ സ്വാഗതം ചെയ്ത് ബി ജെ പി. സത്യം ജയിച്ചെന്ന് ബി ജെ പി പറഞ്ഞു. അതേ സമയം ഡല്‍ഹിയില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. കനത്ത സുരക്ഷയിലാണ് തലസ്ഥാനം. മദ്യനയക്കേസിലാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇ ഡിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

ബി ജെ പി രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ് എന്നാണ് ആം ആ​ദ്മി പാർട്ടി പ്രതികരിച്ചത്. ഇന്ന് ഇ ഡി ആസ്ഥാനത്തേക്ക് കൊണ്ടുപോകുന്ന കെജ്രിവാളിനെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ ആപ്പ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച് രാഹുൽ ​ഗാന്ധിയും പ്രിയങ്ക ​ഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ രം​ഗത്ത് വന്നു. തെറ്റായ നടിപടിയാണ് കെജ്രിവാളിന്റെ അറസ്റ്റെന്നും ജാനധിപത്യ വിരുദ്ധമാണെന്നും പ്രിയങ്ക പറഞ്ഞു.

arrest

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ​ഖാർ​ഗെ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സി പി എം, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, എൻ സി പി നേതാവ് ശരത് പവാർ, ഉദ്ദവ് താക്കറെ, അഖിലേഷ് യാദവ് , സി പി ഐ, തൃണമൂൽ കോൺ​ഗ്രസ് , മുസ്ലീം ലി​ഗ് ഇന്ത്യ സംഖ്യം രൂക്ഷ വിമർശനമാണ് നടത്തിയിരിക്കുന്നത്. കടുത്ത പ്രതിഷേധം ഉയ‌ർത്താൻ തന്നെയാണ് തീരുമാനം.

എട്ട് ഇ ഡി ഉദ്യോ​ഗസ്ഥരടക്കം ഉള്ള സംഘമാണ് കെജ്രിവാളിന്റെ വീട്ടിൽ വൈകീട്ടോടെ എത്തിയത്. വീടിന് പുറത്ത് വൻ പോലീസ് സന്നാഹം തയ്യാറാക്കിയിരുന്നു. സമൻസ് നൽകാനാണെന്നാണ് പറഞ്ഞത്. എന്നാൽ ഇ ഡി വീട് പരിശോധിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വീട് പരിശോധിക്കാൻ സേർച്ച് വാറന്റുണ്ടെന്ന് ഇ ഡി അറിയിച്ചു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധം നടക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+