കെജ്രിവാളിനെ ഇ ഡി ആസ്ഥാനത്ത് എത്തിച്ചു; ആപ് ഹർജിയിൽ സുപ്രീം കോടതി അടിയന്തരവാദം കേൾക്കില്ല
ന്യൂഡൽഹി:മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ഇ ഡി ആസ്ഥാനത്ത് എത്തിച്ചു. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
ഇ ഡി ആസ്ഥാനത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കെജ്രിവാളിന്റെ വീടിന് മുന്നിൽ പ്രതിഷേധിക്കുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. അതേ സമയം, ആപ് ഹർജിയിൽ കോടതി അടിയന്തരവാദം കേൾക്കില്ല. അറസ്റ്റ് റദ്ദാക്കാൻ വേണ്ടി രാത്രി തന്നെ അടിയന്തര വാദം കേൾക്കണമെന്നായിരുന്നു ഹർജി.

സംഘർഷ സാധ്യത കണക്കിലെടുത്ത് ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അരവിന്ദ് കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കുമെന്നാണ് ഇ ഡി പറഞ്ഞിരിക്കുന്നത്. വ്യാപകമായ പ്രതിഷേധത്തിനാണ് എ എ പി ആഹ്വാനം ചെയ്തിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് സി പി എമ്മിന്റെ പ്രതിഷേധം നടന്നു, പി ബി അംഗം എം എ ബേബിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള ഇ ഡി നടപടി കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയായുടെ ഭാഗമാണെന്ന വിമർശനം ഉയർത്തിയാണ് പ്രതിഷേധം.
കെജ്രിവാളിന്റെ അറസ്റ്റിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിഷേധം അറിയിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടി. ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വമാണ് ഇതിൽ തെളിയുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്.
ഡൽഹി സർക്കാരിനൊപ്പം ഉറച്ചു നിൽക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ എതിരാളികളെ ജനാധിപത്യ രീതിയിൽ നേരിടാൻ ബി ജെ പി ആഗ്രഹിക്കുന്നില്ല എന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റ് വ്യക്തമാക്കുന്നതെന്നും. അന്വേഷണ ഏജൻസികൾക്കും ഭരണഘടന സ്ഥാപനങ്ങൾക്കും പിന്നിൽ ഒളിച്ചോടാനാണ് ബി ജെ പി ആഗ്രഹിക്കുന്നതെന്നും തേജ്വസി പറഞ്ഞു.
ഭരണഘടനാപരവും ജനാധിപത്യപരവുമായ ഒരു രാഷ്ട്രീയത്തിൽ സ്ഥാപിതമായ പെരുമാറ്റച്ചട്ടങ്ങളെ എൻ ഡി എ കീറിമുറിച്ചു. അടിയന്തരാവസ്ഥയിലാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കെജ്രിവാളിന്റെ രാജിക്കായി ബി ജെ പി നീക്കം തുടങ്ങി. രാജിക്ക് നിര്‍ദ്ദേശിക്കണമെന്ന് ലഫ്. ഗവര്‍ണര്‍ക്ക് ബി ജെ പി കത്ത് നല്‍കി. ലഫ്. ഗവര്‍ണര്‍ നിയമോപദേശം തേടുകയാണ്.












Click it and Unblock the Notifications