കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസാരെ അനുഗ്രഹിച്ചു; കെജ്രിവാള്‍ സ്ഥാനമേറ്റു

Google Oneindia Malayalam News

ദില്ലി: തലസ്ഥാന നഗരമായ ദില്ലി ഇനി ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തില്‍. ദില്ലിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി എ എ പി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. രാംലീല മൈതാനിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കിടെയാണ് 46 കാരനായ കെജ്രിവാള്‍ ദില്ലിയുടെ ഏഴാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.

കൃത്യം പന്ത്രണ്ട് മണിക്കായിരുന്നു മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ സത്യപ്രതിജ്ഞ ചെയ്തത്. ലഫ്. ഗവര്‍ണര്‍ നജീബ് ജങ് കെജ്രിവാളിന് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. നേരത്തെ മെട്രോ ട്രെയിനിലാണ് സത്യപ്രതിജ്ഞ ചടങ്ങിനായി അരവിന്ദ് കെജ്രിവാളും കൂട്ടരും എത്തിയത്. നിയുക്ത മന്ത്രിമാരും ആം ആദ്മി പാര്‍ട്ടി നേതാക്കളുമായ മനീഷ് സിസോദിയ, സത്യേന്ദ്രകുമാര്‍ ജെയിന്‍, സോമനാഥ് ഭാരതി തുടങ്ങിയവരും കെജ്രിവാളിനൊപ്പം ഉണ്ടായിരുന്നു.

Arvind Kejriwal

അഴിമതി സമരങ്ങളുടെ കേന്ദ്രബിന്ദുവും ഗാന്ധിയനുമായ അണ്ണാ ഹസാരെ കെജ്രിവാള്‍ സര്‍ക്കാരിന് ആശംസകള്‍ നേര്‍ന്നു. അനാരോഗ്യം കാരണമാണ് സത്യപ്രതിജ്ഞ ചടങ്ങിന് എത്താത്തതെന്നും അണ്ണാ ഹസാരെ പറഞ്ഞു. അധികാരത്തിലെത്തുന്നത് താനല്ല, ജനങ്ങളാണ് എന്നും അതുകൊണ്ട് തന്നെ ആര്‍ക്കും പ്രത്യേക പാസുകളോ ക്ഷണമോ അയക്കുന്നില്ലെന്ന് നേരത്തെ കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ 15 വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന ദില്ലിയെ അഴിമതിക്കെതിരായ കുരിശുയുദ്ധത്തിലൂടെയാണ് അരവിന്ദ് കെജ്രിവാളും സംഘവും തങ്ങളുടെ വരുതിയിലാക്കിയത്. ഭരണകക്ഷിയായ കോണ്‍ഗ്രസിനെ 43 ല്‍ നിന്നും വെറും എട്ട് സീറ്റിലേക്ക് ഒതുക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് സാധിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പി സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്നും മാറിനിന്നതും ആപ്പിന് തുണയായി.

English summary
Aam Aadmi Party (AAP) leader Arvind Kejriwal takes oath as the youngest chief minister of Delhi on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X