ദളിതര്‍ ആത്മഹത്യ ചെയ്യുകയല്ല, പോരാടുകയാണ് വേണ്ടത്: കെജ്രിവാള്‍
അഹമ്മദാബാദ്: ദളിതര്‍ ആത്മഹത്യ ചെയ്യുകയല്ല, ബിജെപി സര്‍ക്കാറിനെതിരെ പോരാടുകയാണ് വേണ്ടതെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്ന അടിച്ചമര്‍ത്തല്‍ നയത്തിനെതിരെ എല്ലാ സമുദായങ്ങളും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദളിതരെ ഗോ രക്ഷാ പ്രവര്‍ത്തകര്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ഗുജറാത്തില്‍ ദളിത് യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചത് ജന മനസാക്ഷിയെ പിടിച്ചുലച്ചിരുന്നു. നിരന്തരം ചോദ്യം ചെയ്ത് അവരെ ആക്രമിക്കുന്നു. ദളിത് വിഭാഗത്തിലെ മനുഷ്യര്‍ ആത്മഹത്യക്ക് തുനിയുകയായിരുന്നു.

ഈ അവസ്ഥ ദളിതരുടെ മാത്രം അവസ്ഥയല്ല. മറ്റ് സമുദായങ്ങളിലെ അംഗങ്ങളെയും സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ദളിത് യുവാക്കള്‍ ആത്മഹത്യ ചെയ്യരുതെന്നും, പോരാടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.












Click it and Unblock the Notifications