കെജ്രിവാള്‍ പ്രകൃതി ചികിത്സയ്ക്ക് ബെംഗളൂരുവില്‍
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രകൃതി ചികിത്സയ്ക്കായി ബെംഗളൂരുവില്‍ എത്തി. കടുത്ത് കഫകെട്ടിനെ തുടര്‍ന്ന് ഡോക്ടര്‍മാരാണ് കെജ്രിവാളിനോട് ചികിത്സ നേടാന്‍ പറഞ്ഞത്.
ബെംഗളൂരുവിലെ ജിന്‍ഡാള്‍ പ്രകൃതി ചികിത്സാ കേന്ദ്രത്തില്‍ പത്ത് ദിവസത്തേക്കാണ് ചികിത്സ. വ്യാഴ്യാഴ്ചയാണ് ചികിത്സ ആരംഭിക്കുന്നത്.

പ്രമേഹത്തിനും ചുമയ്ക്കും ചികിത്സ നേടി കെജ്രിവാള്‍ കഴിഞ്ഞ വര്‍ഷത്തിലും ഇവിടെ എത്തിയിരുന്നു. യോഗ ചികിത്സയ്ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിര്‍ദേശിച്ചതെന്ന് പറയുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കെജ്രിവാള്‍ തുംകൂറിലുള്ള ആശുപത്രിയിലേക്കാണ് നേരെ പോയത്. പാര്‍ട്ടിയില്‍ കടുത്ത ഭിന്നത നിലനില്‍ക്കുന്നതിനിടയിലാണ് മന്ത്രി ചികിത്സയ്ക്കായി പോകുന്നത്.












Click it and Unblock the Notifications