കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാള്‍ ധര്‍ണ അവസാനിപ്പിച്ചു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: തങ്ങളുടെ ആവശ്യങ്ങള്‍ ഭാഗികമായി അംഗീകരിച്ചതിനെ തുടര്‍ന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രണ്ട് ദിവസമായി നടത്തി വന്ന ധര്‍ണ അവസാനിപ്പിച്ചു. കൃത്യ വിലോപം കാണിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു കെജ്രിവാളും ആം ആദ്മി മന്ത്രിമാരും ധര്‍മ നടത്തിയിരുന്നത്.

ദില്ലി നിയമ മന്ത്രി സോംനാഥ് ഭാരതിയുടെ നിര്‍ദ്ദേശം പോലീസുകാര്‍ അനുസരിക്കാതിരുന്നതോടെയായിരുന്നു ദില്ലി സര്‍ക്കാരും പോലീസും തമ്മിലുള്ള ശീതയുദ്ധം രൂക്ഷമായത്. രണ്ട് പോലീസ് ഉദ്യോഗസ്ഥരോട് അന്വേഷണം അവസാനിക്കും വരെ അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഇതോടെയാണ് സമരം പിന്‍വലിക്കുന്നതായി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചത്.

Kejriwal

ആരോപണ വിധേയരായ മാള്‍വ്യ നഗര്‍ പോലീസ് സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറോടും പഹര്‍ഗഞ്ച് പോലീസ് കണ്‍ട്രോള്‍ റൂം വാഹനത്തിന്റെ ചുമതലക്കാരനായ ഉദ്യോഗസ്ഥനോടും ആണ് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനമെന്ന അംഗീകാരത്തിനായി ദില്ലി നേടുന്ന ആദ്യ വിജയമാണിതെന്നാണ് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്.

എന്നാല്‍ സമരം പരാജയമാണെന്നാണ് ബിജെപിയുടെ അഭിപ്രായം. ധര്‍ണ കൊണ്ട് ആം ആദ്മി പാര്‍ട്ടി എന്താണ് നേടിയതെന്ന് തങ്ങള്‍ക്ക് അറിയണം എന്നുണ്ടെന്നാണ് ബിജെപി നേതാവ് വിജയ് ഗോയല്‍ പറഞ്ഞത്.

കെജ്രിവാളിന്റെ സമരം പരാജയമാണെന്ന് കിരണ്‍ ബേദി പ്രതികരിച്ചു. നാല് പോലീസുകാരുടെ സസ്‌പെന്‍ഷന് വേണ്ടി തുടങ്ങിയ സമരം ഒരാളോട് അവധിയില്‍ പ്രവേശിക്കാന്‍ പറഞ്ഞപ്പോള്‍ അവസാനിപ്പിച്ചു. ലജ്ജാകാരം, എന്നാണ് ബേദി ട്വീറ്റ് ചെയ്തത്.

കെജ്രിവാളിന്റെ നേതൃത്വത്തില്‍ റെയില്‍ ഭവന് മുന്നില്‍ നടന്ന സമരം ചൊവ്വാഴ്ച അക്രമാസക്തമായിരുന്നു. പോലീസും ആം ആദ്മി പ്രവര്‍ത്തകരും തെരുവില്‍ പോരാടി. പിന്നീട് നേതാക്കള്‍ ഇടപെട്ടാണ് സംഘര്‍ഷം അവസാനിപ്പിച്ചത്.

ദില്ലി പോലീസിനെ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ കൊണ്ടുവരുന്നതിനുള്ള ശ്രമം ഇനിയും തുടരുമെന്ന് കെജ്രിവാള്‍ അറിയിച്ചു. ഇന്ത്യയില്‍ ഒരു മുഖ്യമന്ത്രി സ്വന്തം മന്ത്രിസഭയോടൊപ്പം സമരത്തിനിറങ്ങിയത് ആദ്യമായിട്ടാണെന്നും കെജ്രിവാള്‍ പറഞ്ഞു.

English summary
Arvind Kejriwal calls off protest, claims victory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X