അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ്; ഓഫീസ് സീല്‍ ചെയ്തു?
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഓഫീസ് സിബിഐ റെയ്ഡ് ചെയ്തുവെന്ന് റിപ്പോര്‍ട്ട്. ഓഫീസ് സിബിഐ സീല്‍ ചെയ്തിരിയ്ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടി നേതാക്കളും ഇക്കാര്യം സ്ഥിരീകരിയ്ക്കുന്നുണ്ടെങ്കിലും സിബിഐ ഇക്കാര്യം നിഷേധിച്ചു. തന്നെ രാഷ്ട്രീയമായ നേരിടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നരേന്ദ്ര മോദി ഇത്തരം നടപടികളുമായി രംഗത്ത് വരുന്നതെന്നാണ് കെജ്രിവാളിന്റെ ആരോപണം.

ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ ആരോപണം ഉന്നയിച്ചത്. നരേന്ദ്ര മോദിയുടെ ഭീരുത്വമാണ് റെയ്ഡിന് പിന്നിലെന്നും കെജ്രിവാള്‍ ആരോപിച്ചു.
CBI raids my office
— Arvind Kejriwal (@ArvindKejriwal) December 15, 2015 കെജ്രിവാളിന്റെ ഓഫീസ് അല്ല റെയ്ഡ് ചെയ്തത് എന്നാണ് സിബിഐ നല്‍കുന്ന വിവരം. മുഖ്യന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രജീന്ദ്രകുമാറിന്റെ ഓഫീസില്‍ റെയ്ഡ് നടത്തി എന്നാണ് പറയുന്നത്. രജീന്ദ്ര കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
When Modi cudn't handle me politically, he resorts to this cowardice
— Arvind Kejriwal (@ArvindKejriwal) December 15, 2015 എല്ലാ കാര്യങ്ങള്‍ക്കും നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തുകയാണ് കെജ്രിവാളിന്റെ രീതിയെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പ്രതികരിച്ചു. സിബിഐയുടെ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications