Get Updates
Get notified of breaking news, exclusive insights, and must-see stories!

അരവിന്ദ് കെജ്രിവാളിന്റെ കൊറോണ പരിശോധന ഫലംവന്നു; നെഗറ്റീവ്, പനി കുറഞ്ഞു

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കൊറോണ രോഗ പരിശോധന ഫലം വന്നു. നെഗറ്റീവാണ്. എങ്കിലും അദ്ദേഹം നിരീക്ഷണത്തില്‍ തുടരും. കടുത്ത പനിയും തൊണ്ടവേദനയും കാരണം ഞായറാഴ്ച മുതല്‍ കെജ്രിവാള്‍ അസ്വസ്ഥനായിരുന്നു. തുടര്‍ന്ന് അദ്ദേഹം സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു. സ്രവം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. രോഗമില്ലെന്ന് ഉറപ്പിച്ചുവെന്ന് എഎപി വൃത്തങ്ങള്‍ അറിയിച്ചു. പനിയും തൊണ്ടവേദനയും അല്‍പ്പം കുറഞ്ഞിട്ടുണ്ട്. ദില്ലിയിലെ സര്‍ക്കാര്‍ ബംഗ്ലാവിലാണിപ്പോള്‍ കെജ്രിവാളുള്ളത്. പ്രമേഹ രോഗമുള്ളതിനാലാണ് ആശങ്ക ഇരട്ടിയായിരുന്നത്.

A

ഞായറാഴ്ച മുതലാണ് കെജ്രിവാളിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള എല്ലാ യോഗങ്ങളും റദ്ദാക്കുകയായിരുന്നു. അന്ന് വൈകീട്ട് അദ്ദേഹം ഓണ്‍ലൈന്‍ വഴി മാധ്യമങ്ങളെ കണ്ടിരുന്നു. ലോക്ക് ഡൗണ്‍ ഇളവ് നല്‍കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനാണ് അദ്ദേഹം ഓണ്‍ലൈന്‍ വഴി മാധ്യമങ്ങളെ കണ്ടത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ചികില്‍സ ദില്ലിക്കാര്‍ക്ക് മാത്രമായിരിക്കുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ലഫ്. ഗവര്‍ണര്‍ റദ്ദാക്കി. ഈ വിഷയത്തെ ചൊല്ലി എഎപി സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുകയാണ്. കെജ്രിവാള്‍ ഐസൊലേഷനിലായതിനെ തുടര്‍ന്ന് ഉപമുഖ്യമന്ത്രി സിസോദിയ ആണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക ചുക്കാന്‍ പിടിക്കുന്നത്.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം കെജ്രിവാള്‍ ആരുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. പ്രമേഹ രോഗത്തിന് പതിവായി മരുന്നു കഴിച്ചിരുന്നു അദ്ദേഹം. ശാരീരിക അസ്വാസ്ഥ്യമുണ്ടായ പശ്ചാത്തലത്തില്‍ കെജ്രിവാള്‍ ഫോണ്‍ വഴി ഡോക്ടറെ ബന്ധപ്പെട്ടിരുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഐസൊലേഷനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+